കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചറുടെ തുടയെല്ല് പൊട്ടി
കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചറുടെ തുടയെല്ല് പൊട്ടി
By : സ്വന്തം ലേഖകൻ
Update: 2025-02-25 01:58 GMT
കുമളി: പെരിയാര്‍ കടുവാസങ്കേതത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചറുടെ തുടയെല്ല് പൊട്ടി. മന്നാക്കുടി സ്വദേശി ജി.രാജന്(48)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. നാവിക്കയം ഭാഗത്തുവെച്ച് രാജന് അടക്കമുള്ള വനപാലകര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ചിതറിയോടിയതോടെ രാജന്റെ നേര്‍ക്ക് കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാജനെ ആക്രമിച്ചു. കാലിന്റെ തുടയെല്ല് പൊട്ടിയ രാജന് നിലവിളിച്ചതോടെ കൂടെയുണ്ടായിരുന്നവര്‍ സംഘംചേര്‍ന്ന് കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. രാജനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.