എറണാകുളത്ത് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലഹരി സംഘത്തിന്റെ ആക്രമണം; പോലീസിനെ ആക്രമിച്ചത് നേപ്പാളുകാരി
By : സ്വന്തം ലേഖകൻ
Update: 2025-03-28 06:48 GMT
കൊച്ചി: എറണാകുളത്ത് പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ലഹരിസംഘത്തിന്റെ ആക്രമണം. മദ്യലഹരിയില്‍ യുവതി പോലീസിനെ കൈയേറ്റം ചെയ്തത് തന്ത്രപരമായി. വ്യാഴാഴ്ച രാത്രി എറണാകുളം അയ്യമ്പുഴയയില്‍ നേപ്പാള്‍ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പോലീസിന്റെ മുഖത്തിടിച്ച് തള്ളിയിട്ടത്. യുവതി മുഖത്ത് ഇടിച്ചുവെന്നുംതള്ളിയിട്ടെന്നും പോലീസ് പറഞ്ഞു. ജീപ്പിനുള്ളില്‍ കയറ്റിയതിന് പിന്നാലെ ഇരുവരും ജനലിലൂടെ പുറത്തേക്കു ചാടി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം നേപ്പാള്‍ സ്വദേശി ഗീതയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.