ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താന്‍ ശ്രമം; രഹസ്യ വിവരം നിര്‍ണ്ണായകമായി; ആറ്റങ്ങലില്‍ മൂന്ന് പേര്‍ കുടുങ്ങി

Update: 2025-04-06 04:31 GMT

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി സുമേഷ് (28), കഠിനംകുളം സ്വദേശി ജിഫിന്‍ (29), പാലക്കാട് സ്വദേശി അനു (32) എന്നിവരാണ് എംഡിഎംഎ ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അറസ്റ്റിലായത്.

51 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താന്‍ ശ്രമിക്കുന്നെന്ന് ഡാന്‍സാഫിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍വച്ചാണ് ഇവര്‍ പിടിയിലായത്. പ്രതികളെ ആറ്റിങ്ങല്‍ പോലീസിന് കൈമാറി.

Similar News