കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു; മരണകാരണം ന്യുമോണയ ബാധയെന്ന് പ്രാഥമിക നിഗമനം

കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

Update: 2025-04-16 03:26 GMT

തലശ്ശേരി: കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. എരഞ്ഞോളി തബലമുക്ക് നിടുമ്പ്രത്ത് 'പവിത്ര'ത്തില്‍ അവനിക അജിത്ത് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വിഷുക്കൈനീട്ടം വാങ്ങിയശേഷം സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞുവീഴുക ആയിരുന്നു. കുട്ടിയെ തലശ്ശേരിയിലെയും പിന്നിട് കണ്ണൂരിലെയും സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം. ന്യൂമോണിയ ബാധയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

മലാല്‍ എരഞ്ഞോളി നോര്‍ത്ത് എല്‍പി സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിനിയാണ്. സ്‌കൂള്‍-ക്ലബ് തലങ്ങളില്‍ നടന്ന കലാകായിക മത്സരങ്ങളില്‍ സമ്മാനം നേടിയിരുന്നു. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. അച്ഛന്‍: അജിത്ത് (ബഹ്റൈന്‍). അമ്മ: സന്ധ്യാ പവിത്രന്‍ (ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തലശ്ശേരി നോര്‍ത്ത് ബിആര്‍സി). സഹോദരി: ആത്മിക അജിത്ത് (എരഞ്ഞോളി നോര്‍ത്ത് എല്‍പി സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി). അച്ഛന്റെ വീടായ അഞ്ചരക്കണ്ടിയിലും സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിനുശേഷം വാടിയില്‍പ്പീടികയില്‍ അമ്മയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Tags:    

Similar News