വിഷു ബമ്പര്‍; ഇതുവരെ വിറ്റത് 22 ലക്ഷം ടിക്കറ്റുകള്‍

വിഷു ബമ്പര്‍; ഇതുവരെ വിറ്റത് 22 ലക്ഷം ടിക്കറ്റുകള്‍

Update: 2025-04-24 02:16 GMT

തിരുവനന്തപുരം: വിപണിയിലെത്തിയ 24 ലക്ഷം വിഷു ബമ്പര്‍ ടിക്കറ്റുകളില്‍ 22,70,700 എണ്ണം ഇതുവരെ വിറ്റതായി സംസ്ഥാന ലോട്ടറി വകുപ്പ്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറു പരമ്പരകള്‍ക്കും നല്‍കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 12 കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന വിഷു ബമ്പര്‍ ടിക്കറ്റ് ഏപ്രില്‍ രണ്ടിനാണ് വില്പനയ്‌ക്കെത്തിയത്.

വില്പനയില്‍ റെക്കോഡിട്ടിരിക്കുന്നത് പാലക്കാട് (4,87,060) ജില്ലയാണ്. തിരുവനന്തപുരം (2,63,350), തൃശ്ശൂര്‍ (2,46,290) എന്നീ ജില്ലകള്‍ പിന്നിലായുണ്ട്. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകള്‍ക്കും നല്‍കും. മേയ് 28-ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ്.

Tags:    

Similar News