പോലിസ് കസ്റ്റഡിയിലിരിക്കെ ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരി മരിച്ച സംഭവം; മരണം സയനൈഡ് ഉള്ളില്‍ ചെന്നെന്ന് സ്ഥിരീകരണം

ആലപ്പുഴയിലെ സ്വർണവ്യാപാരിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നെന്ന് സ്ഥിരീകരണം

Update: 2025-05-10 02:22 GMT
പോലിസ് കസ്റ്റഡിയിലിരിക്കെ ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരി മരിച്ച സംഭവം; മരണം സയനൈഡ് ഉള്ളില്‍ ചെന്നെന്ന് സ്ഥിരീകരണം
  • whatsapp icon

ആലപ്പുഴ: പൊലീസ് കസ്റ്റഡിയിലിരിക്കെ ആലപ്പുഴയിലെ സ്വര്‍ണ വ്യാപാരി മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നെന്ന് സ്ഥിരീകരണം. സ്വര്‍ണവ്യാപാരി പൊന്നാട് പണിക്കപ്പറമ്പില്‍ രാധാകൃഷ്ണന്റെ (63) മരണമാണ് സയനൈഡ് ഉള്ളില്‍ ചെന്നെന്ന് സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സയനൈഡ് ഇദ്ദേഹത്തിന്റെ ജ്വല്ലറിയില്‍ നിന്നുള്ളതാണോ എന്നതാണ് ഇനി സ്ഥിരീകരിക്കേണ്ടത്.

അതേസമയം, മോഷണമുതല്‍ വാങ്ങിയെന്ന പരാതിയില്‍ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത കടുത്തുരുത്തി പൊലീസിന്റെ ഭാഗത്തു ചില ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി: എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി വിവരമുണ്ട്.

Tags:    

Similar News