നവവധു തൂങ്ങി മരിച്ചത് ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ; നേഹയും രഞ്ജിത്തും വിവാഹിതരായിട്ട് ആറു മാസം മാത്രം: എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ 22കാരിയുടെ മരണ കാരണം തേടി പോലിസ്

നവവധു തൂങ്ങി മരിച്ചത് ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെ

Update: 2025-07-15 00:13 GMT

തൃശൂര്‍: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ എത്തിയതിന് പിന്നാലെ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പറമ്പില്‍ ക്ഷേത്രത്തിനു സമീപം കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകള്‍ നേഹയാണ് (22) മരിച്ചത്. സംസ്‌കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍.

മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായ നേഹയുടെ വിവാഹം കഴിഞ്ഞിട്ട് 6 മാസമേ ആയിട്ടുള്ളൂ. ഞായറാഴ്ച നേഹയും ഭര്‍ത്താവ് പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത്തും ആലപ്പാട്ടെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചുപോയി. നേഹ മുറി തുറക്കാത്തതിനെ തുടര്‍ന്നു വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. അമ്മ: മനു.

Tags:    

Similar News