കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജ് കെട്ടിടം ബാങ്ക് ജപ്തി ചെയ്തു; വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍

കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജ് കെട്ടിടം ബാങ്ക് ജപ്തി ചെയ്തു; വിദ്യാര്‍ത്ഥികള്‍ പെരുവഴിയില്‍

Update: 2025-07-15 03:49 GMT

കൊല്ലം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജിന്റെ കെട്ടിടവും സ്ഥലവും ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു. ഇതോടെ ക്ലാസ് മുറി ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലായി. കടയ്ക്കല്‍ കോട്ടപ്പുറത്തുള്ള പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജാണ് (പിഎംഎസ്എ കോളേജ്) ബാങ്ക് ജപ്തി ചെയ്തത്. കോളേജ് മാനേജ്‌മെന്റ് ഈ സ്ഥലം ഈടുവെച്ച് ബാങ്കില്‍നിന്ന് എടുത്ത വായ്പത്തുക തിരിച്ചടയ്ക്കാതെ വന്നതിനെ തുടര്‍ന്നായിരുന്നു ബാങ്ക് നടപടി.

ഇതോടെ അഞ്ച് കോഴ്‌സുകളിലായി ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായി. വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ മറ്റൊരു കോളേജില്‍ പഠനത്തിന് സംവിധാനം ഒരുക്കിയതായി മാനേജ്‌മെന്റ് പറയുന്നു. കുറച്ചുദിവസം അവിടെ പഠനം നടന്നെങ്കിലും വാടക നല്‍കാത്തതിനാല്‍ അതും അവസാനിച്ചു. വാടക നല്‍കാതെ ഇവിടെ തുടര്‍പഠനം നടത്താനാകില്ലെന്ന നിലപാടിലാണവര്‍. മാനേജ്‌മെന്റ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. ഇതുസംബന്ധിച്ച് സര്‍വകലാശാല അധികൃതര്‍ക്കും കടയ്ക്കല്‍ പോലീസിലും പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍.

Tags:    

Similar News