കൊല്ലത്ത് 65കാരിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് ബാലാത്സംഗത്തിന് ഇരയാക്കി; പ്രതി പിടിയില്‍; ലഹരിക്കടിമയെന്ന് പോലീസ്

Update: 2025-08-15 14:24 GMT

കൊല്ലം: കൊല്ലത്ത് 65കാരിയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൊല്ലത്ത് 65കാരിക്ക് നേരെ അതിക്രമം നടത്തിയ കുന്നത്തുക്കാവ് സ്വദേശി അനൂജിനെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. അനൂജ് പ്രദേശവാസിയല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇരയായ വയോധികയും പ്രതിയെ ഇതിനുമുമ്പ് കണ്ടിട്ടില്ല. പ്രതി ലഹരിക്കടിമയാണെന്നും പോലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന 65കാരിയാണ് അതിക്രമത്തിനിരയായത്. വയോധികയെ ക്രൂരമായി ഉപദ്രവിച്ച പ്രതി വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കി. നാട്ടുകാരാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലം വളയുകയും രണ്ടരകിലോമീറ്ററിനുള്ളില്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. ഇര പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Similar News