റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച ബൈക്കില്‍ നിന്നും തെറിച്ചു വീണു; ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു

റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച ബൈക്കില്‍ നിന്നും തെറിച്ചു വീണു; മലയാളി യുവാവ് മരിച്ചു

Update: 2025-08-23 02:49 GMT

ബെംഗളൂരു: റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദൊഡ്ഡഗുബി മെയിന്‍ റോഡ് ലക്ഷ്മി നരസിംഹ നിലയത്തില്‍ ആന്റണി പെരേരയുടെ മകന്‍ എല്‍വിസ് പെരേരയാണു (36) മരിച്ചത്. എച്ച്എസ്ബിസി ബാങ്ക് ബെന്നാര്‍ഘട്ടെ ശാഖയിലെ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിന്‍ പരുക്കുകളോടെ ചികിത്സയിലാണ്. എല്‍വിസിന്റെ ംസ്‌കാരം ഇന്ന് രാവിലെ 11നു ബാബുസപാളയ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹെഗ്‌ഡെ നഗര്‍ സെമിത്തേരിയില്‍ നടക്കും അമ്മ: റൂബി ആന്റണി. ഭാര്യ: സ്റ്റെഫി മേബന്‍. മകന്‍: ഈഥന്‍ എല്‍വിസ്.

Tags:    

Similar News