തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചീത്തപ്പേരുണ്ടാക്കി; അതിജീവിതയുടെ പരാതി ഡിജിപിക്ക് അയച്ചു, പേര് വിവരങ്ങള്‍ ഇല്ല; ഒളിവിലുള്ള രാഹുലിനെ കണ്ടെത്തേണ്ടത് പോലീസ് എന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരായി ബെംഗളൂരു സ്വദേശിനി കെപിസിസിക്ക് മെയില്‍ മുഖേന അയച്ച ലൈംഗിക പീഡന പരാതി ഡിജിപിക്ക് അയച്ചതായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പരാതിയില്‍ പേര് വിവരങ്ങള്‍ ഇല്ല. നിലവില്‍ അന്വേഷിക്കുന്ന അതേ വിഷയമാണ് പരാതി രൂപത്തില്‍ കിട്ടിയത്. കെപിസിസി പ്രസിഡന്റിനെ വിളിച്ച് വിഷയം അന്വേഷിച്ചിരുന്നുവെന്നും അതിജീവിത എന്ന നിലയില്‍ പാര്‍ട്ടിക്ക് ചെയ്യാവുന്ന കാര്യം ചെയ്തു. അന്വേഷണവുമായി പൊലീസുമായും സഹകരിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.
നിലവില്‍ അന്വേഷിക്കുന്ന അതേ വിഷയമാണ് പരാതി രൂപത്തില്‍ കിട്ടിയത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന 11-ാം തീയതിവരെ സര്‍ക്കാര്‍ ഈ വിഷയം വലുതാക്കിവെക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. എംഎല്‍എ ഒളിവില്‍ തുടരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്വമല്ലെന്നും രാഹുലിനെ കണ്ടെത്തേണ്ടത് പോലീസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന് അതിജീവതയെ സംരക്ഷിക്കണമെന്ന് അല്ല. എംഎല്‍എ ഒളിവില്‍ ആയത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല. രാഹുലിനെ കണ്ടെത്തേണ്ടത് പൊലീസാണ്. ചെയ്ത പ്രവൃര്‍ത്തിയുടെ ഫലമായി രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചീത്ത പേരുണ്ടാക്കിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും കെ. മുരളീധരന്‍ പറഞ്ഞു.