കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലായി 719 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; പത്ത് പേര്‍ പിടിയില്‍: അറസ്റ്റിലായവരില്‍ ബാങ്ക് ജീവനക്കാരും

719 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ്; പത്ത് പേര്‍ പിടിയില്‍

Update: 2025-12-09 02:51 GMT

അഹമ്മദാബാദ്: കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ 719 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്താന്‍ സഹായം നല്‍കിയ പത്തുപേരെ ഗാന്ധിനഗര്‍ സൈബര്‍പോലീസ് അറസ്റ്റുചെയ്തു. കേരളത്തിലെ 91 കേസുകള്‍ അടക്കം 1447 കേസുകളുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ്. അറസ്റ്റിലായവരില്‍ ബാങ്ക് ജീവനക്കാരുമുണ്ട്.

വിവിധ സൈബര്‍ ചതികളിലൂടെ സമാഹരിച്ച പണം വ്യാജ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് വിദേശത്തേക്ക് കൈമാറാന്‍ ഇടനിലക്കാരായവരാണ് പ്രതികള്‍. ഭാവ് നഗറിലെ ഇന്‍ഡസ് ബാങ്കിലാണ് ഇതിനായി അക്കൗണ്ടുകള്‍ തുറന്നത്. ഈ തുക ചെക്കുകള്‍ വഴിയോ പണമായോ പിന്‍വലിച്ച് പല മാര്‍ഗങ്ങളിലൂടെ ദുബായിലും ചൈനയിലുമുള്ള ആസൂത്രകര്‍ക്ക് എത്തിച്ചുനല്‍കുന്നതാണ് രീതി. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള വഴികള്‍ ഇതിനായി ഉപയോഗിച്ചു.


Tags:    

Similar News