മൂടല്‍മഞ്ഞ് കാരണം റോഡ് വ്യക്തമായില്ല; കാര്‍ കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികള്‍ക്കു ദാരുണാന്ത്യം

കാര്‍ കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികള്‍ക്കു ദാരുണാന്ത്യം

Update: 2025-12-15 01:34 GMT

ചണ്ഡിഗഡ്: കാര്‍ കനാലിലേക്ക് മറിഞ്ഞ് അധ്യാപക ദമ്പതികള്‍ക്കു ദാരുണാന്ത്യം. കമല്‍ജീത് കൗര്‍, ജാസ് കരണ്‍ സിങ് എന്നിവരാണ് മരിച്ചത്. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റോഡിലെ ദൃശ്യപരത കുറഞ്ഞതിനെത്തുടര്‍ന്ന് ഇവരുടെ കാര്‍ കനാലിലേക്ക് മറിയുക ആയിരുന്നു.

ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. മോഗ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരായിരുന്നു ദമ്പതികള്‍. മൂടല്‍മഞ്ഞ് കാരണം നിരവധി റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂടല്‍മഞ്ഞില്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ചണ്ഡിഗഡ് പൊലീസ് പറഞ്ഞു. വാഹനങ്ങള്‍ വേഗത കുറയ്ക്കുകയും മറ്റു വാഹനങ്ങളുമായി അകലം പാലിക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശം.

Tags:    

Similar News