ഓട്ടോറിക്ഷാ മറിഞ്ഞ് അപകടം; ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുഞ്ഞ് എമിലിയയ്ക്ക് ദാരുണ മരണം

പിറന്നാൾ ദിനത്തിൽ ഓട്ടോ മറിഞ്ഞ് ഒരുവയസ്സുകാരിക്ക് ദാരുണാന്ത്യം

Update: 2026-01-02 02:45 GMT

തൃശൂര്‍: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു വയസ്സുകാരി മരിച്ചു. എരവിമംഗലം നടുവില്‍പറമ്പില്‍ വീട്ടില്‍ റിന്‍സന്റെ മകള്‍ എമിലിയ ആണ് ഒന്നാം പിറന്നാള്‍ ദിനത്തില്‍ ദാരുണമായി മരിച്ചത്. ബുധനാഴ്ച രാവിലെ വരടിയം കൂപ്പപാലത്തിന് സമീപത്ത് വെച്ച് എമിലിയയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച എമിലിയ വ്യാഴാഴ്ച മരിച്ചു. വ്യാഴാഴ്ച എമിലിയയുടെ ഒന്നാം പിറന്നാളായിരുന്നു. അപകടത്തില്‍ കുട്ടിയുടെ അമ്മ റിന്‍സി (29), മുത്തച്ഛന്‍ മേരിദാസ് (67), സഹോദരന്‍ എറിക് (ആറ്), ഓട്ടോ ഡ്രൈവര്‍ മനോഹരന്‍ (62) എന്നിവര്‍ക്കും പരിക്കേറ്റു. റിന്‍സിയുടെ വീട്ടില്‍നിന്ന് എരവി മംഗലത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രി കെ. രാജന്‍, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ്, വൈസ് പ്രസിഡന്റ് ഷീന പൊറ്റെക്കാട്ട് എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.


Tags:    

Similar News