വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി പതിനൊന്നുകാരിക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് കുട്ടിയെ ഏറെ നേരമായി കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍

വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി 11കാരിക്ക് ദാരുണാന്ത്യം

Update: 2026-01-05 02:08 GMT

പാലക്കാട്: വ്യായാമത്തിനായി വീടിന്റെ അടുക്കളയില്‍ കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോന്റെ മകള്‍ ആയിഷ ഹിഫയാണ് (11) മരിച്ചത്. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്താണ് അപകടമുണ്ടായത്. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിന്റെ അടുക്കളയില്‍ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറില്‍ അബദ്ധത്തില്‍ കുരുങ്ങിയാണ് കുട്ടി മരിക്കാനിടയായതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയതായി തൃത്താല പൊലീസ് അറിയിച്ചു.

വീട്ടില്‍ കുട്ടിയുടെ മുത്തശ്ശിമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയെ കുറച്ചു നേരമായി കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയറില്‍ കുരുങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തൃത്താല പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. വട്ടേനാട് ജിവിഎച്ച്എസ് എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.


Tags:    

Similar News