സിനിമാ ഷൂട്ടിങ് സംഘത്തിന്റെ വാഹനം അടിച്ചു തകര്‍ത്ത് പടയപ്പ; ആര്‍ക്കും പരിക്കില്ല
സിനിമാ ഷൂട്ടിങ് സംഘത്തിന്റെ വാഹനം അടിച്ചു തകര്‍ത്ത് പടയപ്പ; ആര്‍ക്കും പരിക്കില്ല
By : സ്വന്തം ലേഖകൻ
Update: 2025-02-08 00:35 GMT
മൂന്നാര്‍: മറയൂര്‍-മൂന്നാര്‍ റോഡില്‍ എട്ടാം മൈലില്‍ ഇന്നലെ രാത്രി 9നു പടയപ്പയുടെ ആക്രമണം. സിനിമ ഷൂട്ടിങ് സംഘം സഞ്ചരിച്ച വാന്‍ പടയപ്പ തകര്‍ത്തു. ആര്‍ക്കും പരുക്കില്ല.
മദപ്പാടിലുള്ള പടയപ്പ അക്രമാസക്തനാവുകയായിരുന്നു. ഒരു മാസത്തോളമായി പ്രദേശത്തു പടയപ്പയുടെ ശല്യമുണ്ട്. കഴിഞ്ഞദിവസം ഒറ്റക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ പടയപ്പയ്ക്കു ചെവിയില്‍ പരുക്കേറ്റിരുന്നു. വനപാലകരുടെ നിരീക്ഷണം തുടരുന്നതിനിടെയാണ് ഇന്നലെ രാത്രിയിലെ ആക്രമണം.