പാളത്തിലൂടെ ട്രെയിനുകൾ പോയതും വൻ ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത്; തീവണ്ടി തട്ടി ഒൻപത് പശുക്കൾ ചത്തു; ദാരുണ സംഭവം മലമ്പുഴയിൽ

Update: 2025-05-03 09:38 GMT

പാലക്കാട്: ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തതായി വിവരങ്ങൾ. പാലക്കാട് മലമ്പുഴയിലാണ് സംഭവം നടന്നത്. മലമ്പുഴ കാഞ്ഞിരക്കടവിൽ വച്ച് ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. വിവിധ ട്രെയിനുകളിടിച്ചാണ് പശുക്കൾ ചത്തത്.

ഹിംസാഗർ എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നീ ട്രെയിനുകളാണ് ഇടിച്ചത്. ട്രെയിൻ പോയതും വലിയ ശബ്ദം കേട്ടു. ഉടനെ നാട്ടുകാർ ഓടിയെത്തി നോക്കിയപ്പോൾ ആണ് ദാരുണ കാഴ്ച കണ്ടത്.

Tags:    

Similar News