മുന്നു വര്‍ഷം മുന്‍പ് പുരുഷനാകാനുള്ള ചികില്‍സ തുടങ്ങി; ജോലിക്ക് ശ്രമിച്ചിട്ടും കിട്ടിയില്ല; ട്രാന്‍സ്മാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ട്രാന്‍സ്മാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴഞ്ചേരി: ട്രാന്‍സ്മാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലീരേത്ത് പരേതനായ കെ.ജി. സോമന്റെ മകന്‍ കെ.എം. സിദ്ധാര്‍ത്ഥി(29) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 ല്‍ ആണ് ഇദ്ദേഹം പുരുഷനാകുന്നതിനുള്ള ചികിത്സ തുടങ്ങിയത്. ഇതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍പറയുന്നു.
ജോലി ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമം സിദ്ധാര്‍ത്ഥ് അനുഭവിച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. സിദ്ധാര്‍ത്ഥിന്റേത് ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. വളരെ നല്ല പെരുമാറ്റം ഉള്ള വ്യക്തി ആയിരുന്നു സിദ്ധാര്‍ഥെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതായി അറിവില്ലെന്നും ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ പറഞ്ഞു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പില്‍.