വന്ദേ ഭാരതിനുനേരെ ആക്രമണം നടത്തിയത് കുറ്റ്യാടി സ്വദേശി നദീര്‍; മാഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഡസ്റ്റ്ബിന്‍ എടുത്തെറിഞ്ഞ് ആക്രമണം; പ്രതി റിമാന്‍ഡില്‍

വന്ദേ ഭാരതിനുനേരെ ആക്രമണം നടത്തിയത് കുറ്റ്യാടി സ്വദേശി നദീര്‍

Update: 2024-10-12 06:30 GMT

മാഹി: വന്ദേ ഭാരത് ട്രെയിനിനു നേരെയുണ്ടായ ആക്രമണത്തിലെ പ്രതി നദീര്‍ റിമാന്‍ഡില്‍. മാഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസിനുനേരെ ആക്രമണം നടത്തിയ കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് അറസ്റ്റിലായത്. ബുധനാഴ്ച കാസര്‍കോടേക്ക് പോവുകയായിരുന്ന ട്രെയിനിനുനേരെ ഇയാള്‍ ഡസ്റ്റ് ബിന്‍ എറിയുകയായിരുന്നു.

ആര്‍പിഎഫ് സംഘമാണ് പ്രതിയെ പിടി കൂടിയത്. ആര്‍.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആര്‍.പി.എഫ് എച്ച്.സി ഇ.ടി.കെ. പവിത്രന്‍, ശ്രീരജ്, മുഹമ്മദ് ബഷീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ആശങ്കയ്ക്ക് ഇടനല്‍കുന്നുണ്ട്. ട്രെയിന്‍ സര്‍വീസ് തുടങ്ങിയ വേളയില്‍ സമാനമായ ആക്രമണങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്.

Tags:    

Similar News