മദ്യപിച്ച് മാതാപിതാക്കളെ മര്‍ദിച്ച കേസില്‍ മകന്‍ അറസ്റ്റില്‍
മദ്യപിച്ച് മാതാപിതാക്കളെ മര്‍ദിച്ച കേസില്‍ മകന്‍ അറസ്റ്റില്‍
By : ശ്രീലാല്‍ വാസുദേവന്‍
Update: 2024-12-03 14:35 GMT
പന്തളം: മദ്യപിച്ച് മാതാപിതാക്കളെ ഉപദ്രവിച്ച കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പെരുമ്പുളിക്കല്‍ ഗോപിനാഥക്കുറുപ്പിന്റെ മകന്‍ തച്ചാടിയില്‍ വീട്ടില്‍ മഹേന്ദ്രന്‍( 44) ആണ് അറസ്റ്റിലായത്. സ്ഥിരം മദ്യപാനിയായ ഇയാള്‍ നിരന്തരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ട്.
കഴിഞ്ഞ ദിവസവും ഇത്തരത്തിലെത്തി മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയും മാരകായുധം കൊണ്ട് ശരീരം മുഴുവന്‍ മുറിവുണ്ടാക്കുകയും ചെയ്തു. നിലവിളിച്ച് വീട്ടില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടശേഷം ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തു വന്ന പോലീസ് മേല്‍ നടപടി സ്വീകരിച്ചു. എസ്.എച്ച്.ഓ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത പ്രതിയെ കൊട്ടാരക്കര സബ് ജയിലില്‍ അടച്ചു.