അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത് ഡ്രൈവറുടെ അശ്രദ്ധയും, വാഹനത്തിന്റെ ഓവര്‍ സ്പീഡും; എഐ പോലുള്ള ക്യാമറകള്‍ ഉണ്ടായിട്ടും രക്ഷയില്ല; ഈ വര്‍ഷം റോഡ് അപകടത്തില്‍ പൊലിഞ്ഞത് 3168 പേര്‍
തൃശൂര്‍: ഡിജിറ്റല്‍ യുക്തികളുടെ കാല്‍വെട്ടം വളരുന്ന ഇന്നത്തെ കാലത്ത്, റോഡപകടങ്ങളില്‍ മനുഷ്യ ജീവഹാനി കുറയേണ്ട പകരം വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 3168 പേരാണ് കേരളത്തിന്റെ റോഡുകളില്‍ ജീവന്‍ നഷ്ടപ്പെടുത്തിയത്. ഈ കണക്കുകള്‍ ബോധ്യമാക്കുന്നത്, ഇനിയും നമ്മള്‍ എത്ര മാത്രം ശ്രദ്ധിക്കണം എന്നതിന്റെ ഉദാഹരണമാണ്. എഐ ക്യാമറയും മറ്റ് സംവിധാനങ്ങള്‍ എല്ലാം ഉണ്ടായിട്ടും നിരത്തുകളില്‍ നില്‍ക്കുന്ന ദുരന്തങ്ങള്‍ തീരാന്‍ ഇനി എന്ത് വേണം എന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞ രണ്ട് മാസത്തെ വലിയ അപകടങ്ങളില്‍ പത്ത് പേരാണ് മരിച്ചത്. തൃശൂര്‍ നാട്ടികയിലുണ്ടായ അപകടത്തില്‍ ലോറി പാഞ്ഞു കയറി ഉറങ്ങിക്കിടന്ന അഞ്ചു പേരും ആലപ്പുഴ കളര്‍കോട്ടുണ്ടായ അപകടത്തില്‍ അഞ്ചു പേരും മരിച്ചു. 2023ല്‍ 4080 പേര്‍ മരണപ്പെട്ടു. ഈ വര്‍ഷം ഒക്ടോബര്‍ വരെ 40,821 അപകടങ്ങളാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ അപകടങ്ങളുണ്ടായതും കൂടുതല്‍ പേര്‍ മരണപ്പെട്ടതും ആലപ്പുഴയിലാണ്. 355 വലിയ അപകടങ്ങളുണ്ടായി. ഇതില്‍ 377 പേര്‍ മരണപ്പെട്ടു. 5,100 പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും കുറവ് അപകടമുണ്ടായത് വയനാടാണ്. 70 അപകടം, 84 മരണം.
അമിത വേഗത നിയന്ത്രിക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. വാഹനങ്ങളുടെ അമിത വേഗമാണ് അപകടങ്ങളുടെ മുഖ്യകാരണം. പൊലീസ് പരിശോധനയും ഫലപ്രദമല്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ആലപ്പുഴയിലുള്‍പ്പെടെ ചിലയിടങ്ങളില്‍ ദേശീയപാതയുടെ സ്ഥിതിയും മുന്നറിയിപ്പ് ബോര്‍ഡില്ലാത്തതുമൊക്കെ അപകടകാരണമാകുന്നുണ്ട്. 2023ല്‍ ഉണ്ടായ 2,179 വലിയ അപകടങ്ങളുടെയും കാരണം ഡ്രൈവറുടെ അശ്രദ്ധയാണ്. 479 കേസില്‍ മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം വന്നിടിച്ചുണ്ടായതാണ്. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വലിയ അപകടമുണ്ടാക്കിയ 21 കേസാണുള്ളത്.
2019ല്‍ 41,111 അപകടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 4440 പേര്‍ മരിച്ചു. 46,0552020 പേര്‍ക്കാണ് പരിക്കേറ്റത്. 2020 ല്‍ അപകടങ്ങള്‍ 27,877. മരണം 2979. പരിക്കേറ്റവര്‍ 30,510. 2021 ല്‍ അപകടങ്ങള്‍ 33,296. മരണം 3429. പരിക്കേറ്റവര്‍ 40,2042022. 2022ല്‍ അപകടങ്ങള്‍ 43,910. മരണം 4317. പരിക്കേറ്റവര്‍ 49,3072023. 2023ല്‍ അപകടങ്ങള്‍ 48,091. മരണം 4080. പരിക്കേറ്റവര്‍ 54,320. 2024 ഒക്ടോബര്‍ വരെ അപകടങ്ങള്‍ 40,821. മരണം 3168.പരിക്കേറ്റവര്‍ 45,657.