ദേശീയ പാതയ്ക്കായി അശാസ്ത്രിയ കുന്നിടിക്കല്‍; അപകടത്തിന് തൊട്ടു മുമ്പ് 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത് ഒഴിവാക്കിയത് വന്‍ ദുരന്തം; സാഹസിക രക്ഷാപ്രവര്‍ത്തനത്തിനും ബിജുവിനെ രക്ഷിക്കാന്‍ ആയില്ല; ബിന്ദു ഗുരുതര പരിക്കുകളുമായി ചികില്‍സയില്‍; അടിമാലി മണ്ണിടിച്ചിലില്‍ ഒരു മരണം; ഇതും മനുഷ്യനിര്‍മ്മിത ദുരന്തം

Update: 2025-10-26 00:57 GMT

ഇടുക്കി: അടിമാലി മണ്ണിടിച്ചിലില്‍ ഒരു മരണം. മണ്ണിടിച്ചിലിന് ഇടയില്‍ വീടിനുള്ളില്‍ കുടുങ്ങിയ ബിജുവാണ് മരിച്ചത്. ഏഴു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിനെ പുറത്തെത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ബിജുവിന്റെ ഭാര്യ സന്ധ്യയെ നേരത്തെ പുറത്തെത്തിച്ചിരുന്നു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി 10.30-ഓടെയാണ് അപകടമുണ്ടായത്.

ദേശീയപാതയുടെ സമീപത്തുണ്ടായിരുന്നു മണ്ണിടിച്ചിലിലാണ് ദമ്പതിമാരായ ബിജുവും സന്ധ്യയും കുടുങ്ങിയത്. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും നാട്ടുകാരം ചേര്‍ന്ന് നടത്തിയ സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. ദേശീയ പാതയ്ക്കായി അശാസ്ത്രീയ മണ്ണിടിച്ചലാണ് നടന്നത്. ഇതിനെതിരെ പരാതിയും ഉയര്‍ന്നു. ഈ ഭാഗത്താണ് മണ്ണിടിഞ്ഞത്. ഏതാണ് ആറു വീടുകളാണ് മണ്ണിനടയില്‍ ആയത്.

അപകടത്തില്‍പ്പെട്ടവര്‍ കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഒരു പ്രധാന കാരണമായത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വീടിരുന്നതിന് സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം അരിഞ്ഞെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിന് തൊട്ടുമുമ്പ് 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അല്ലാത്ത പക്ഷം ദുരന്ത വ്യാപതി കൂടുമായിരുന്നു.

വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായിരുന്നു. കെട്ടിടത്തിനുള്ളില്‍ പൂര്‍ണമായും മണ്ണ് നിറഞ്ഞ് കിടക്കുകയായിരുന്നു. വീടിന്റെ ചുമരുകളെല്ലാം തകര്‍ന്ന നിലയിലാണ്. ബിജുവിനെയും സന്ധ്യയെയും പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. ഇരുവരും വലിയ കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയിലും ചുമരിന്റെ ഭാഗങ്ങള്‍ക്കിടയിലുമായിരുന്നു കുടുങ്ങിക്കിടന്നിരുന്നത്. കൂടാതെ കട്ടിലിന്റെയും അലമാരിയുടെയും ഇടയില്‍ ഞെരുങ്ങിയ നിലയിലുമായിരുന്നു ദമ്പതിമാര്‍.

അപകടം നടന്ന സ്ഥലത്ത് നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനായി ജെസിബി പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടിവന്നു. രക്ഷാപ്രവര്‍ത്തനച്ചിന്റെ ആദ്യഘട്ടത്തില്‍ സന്ധ്യയുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ബിജുവിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മുമ്പ് ഇവിടെ മണ്ണിടിഞ്ഞിരുന്നു. ഈ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണ്ണ് മാറ്റി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇതിന്റെ മുകള്‍ ഭാഗത്ത് നിന്നും കൂടുതല്‍ മണ്ണ് ഇടിഞ്ഞു വീണത്. യാതൊരു ശാസ്ത്രീയതയുമില്ലാത്ത ്മണ്ണെടുക്കലാണ് ദുരന്തം ഉണ്ടാക്കിയത്.

Tags:    

Similar News