ആക്കുളം ലെഷര്‍ ആന്റ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാര്‍ നേടിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ സംഘം; കരാര്‍ കൊടുക്കാന്‍ ചട്ടമെല്ലാം വഴിമാറി; വികെ പ്രശാന്തിനെതിരായ ഈ ആരോപണം അന്വേഷിക്കുമോ? വീണാ എസ് നായരുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വരുമോ?

Update: 2026-01-01 08:36 GMT

തിരുവനന്തപുരം: ഭരണത്തിന്റെ തണലില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ചീഫ് പ്രൊമോട്ടറും ഭരണസമിതി അംഗവുമായി പ്രവര്‍ത്തിക്കുന്ന വൈബ് കോസിന് ചട്ടങ്ങള്‍ ലംഘിച്ച് കോടി കണക്കിന് രൂപയുടെ പ്രവൃത്തികളാണ് ലഭിച്ചതെന്ന് ആരോപണം. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ ഓഫീസ് ഒഴുപ്പിക്കലുമായി ബന്ധപ്പെട്ട് പ്രശാന്തുയര്‍ത്തിയ വിവാദമാണ് തട്ടിപ്പ് പുറത്തു കൊണ്ടു വന്നത്.

2021 ആഗസ്ത് 5 നാണ് വൈബ് കോസ് നിലവില്‍ വന്നത്. 2022 ഫെബ്രുവരി 10, അതായത് 6 മാസം ആയപ്പോള്‍ ആക്കുളം ലെഷര്‍ ആന്റ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ കരാര്‍ ലഭിച്ചു. 10 ലക്ഷം രൂപ വിറ്റ് വരവുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നായിരുന്നു നിബന്ധന. എം എല്‍ എ യുടെ സ്ഥാപനം എന്ന നിലയില്‍ ടെണ്ടറില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വൈബ് കോസ് കത്ത് നല്‍കി. ടൂറിസം പമന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡി.റ്റി. പി.സി. ഇത് അംഗീകരിച്ചുവെന്നാണ് ആരോപണം.

ഇവരെ ടെണ്ടറില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും കരാര്‍ ലഭിക്കുകയും ചെയ്തു. ടെണ്ടറില്‍ പറഞ്ഞിരിക്കുന്ന യോഗ്യതയുള്ള വയനാടില്‍ നിന്നുള്ള മറ്റൊരു കമ്പനിയും ടെണ്ടറില്‍ പങ്കെടുത്തെങ്കിലും പ്രശാന്തിന്റെ സ്ഥാപനത്തിന് ടെണ്ടര്‍ ലഭിച്ചു. ഇതിന് ശേഷം ആക്കുളം ഗ്ലാസ് ബ്രിഡ്ജ് പദ്ധതിയുടെ ടെണ്ടറും ഇവര്‍ക്ക് ലഭിച്ചു. മുന്‍പ് ഡി.റ്റി. പി.സി യുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും അഡ്വഞ്ചര്‍ ടൂറിസം സര്‍വീസ് പ്രൊവൈഡര്‍ ആകുകയും വേണം എന്ന് ടെണ്ടറില്‍ പങ്കെടുക്കാന്‍ വ്യവസ്ഥ ചെയ്തത്.

വൈബ്‌കോസിന് വര്‍ക്ക് ലഭിക്കാന്‍ വേണ്ടിയായിരുന്നു കേട്ടുകേള്‍വി ഇല്ലാത്ത ഈ വ്യവസ്ഥ ടെണ്ടറില്‍ ഉള്‍പ്പെടുത്തിയത്.രണ്ട് തവണ പാലം അടച്ചിട്ടത് വിവാദം ആയിരുന്നു. പ്രശാന്തിന്റെ ഈ തട്ടിപ്പ് പുറത്തുവന്നത് പ്രശാന്തിന്റെ രാഷ്ട്രിയ എതിരാളി ആയിരുന്ന അഡ്വക്കേറ്റ് വീണ എസ് നായരുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ്.

കൃത്യമായ അന്വേഷണം നടന്നാല്‍ പ്രശാന്തിന് വൈകാതെ ജയിലില്‍ പോകാം എന്ന് വ്യക്തമെന്നാണ് ഉയരുന്ന വാദം.

Tags:    

Similar News