28 വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ തനിച്ചാക്കി അച്ഛനും അമ്മയും പോയി; അഗസ്റ്റിന്‍ ഇപ്പോഴും കരുതുന്നത് അച്ഛനും അമ്മയും തന്നെ കുട്ടാതെ യാത്രപോയെന്നാണ്; കുഞ്ഞ് അഗസ്റ്റിന്‍ ഇന് തനിച്ച്

Update: 2024-10-26 03:00 GMT

പാലാ: 28 വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ താലോലച്ചും ഓമനിച്ചും കൊഞ്ചിച്ചും ആശ തീരുംമുന്നെ കുഞ്ഞ് അഗസ്റ്റിനെ തനിച്ചാക്കി അച്ഛനും അമ്മയും യാത്രയായി. കാവുംകണ്ടം കണംകൊമ്പില്‍ റോയി(60), ഭാര്യ ജാന്‍സി(55) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയി ജാന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

കുഞ്ഞ് അഗസ്റ്റിന് ഇന് ആര് എന്ന് ചിന്തിക്കുമ്പാള്‍ എല്ലാവരുടെയും മനസ്സ് നീറുകയാണ്. ഇരുവരും മരിക്കുമ്പോള്‍ ഒന്നും അറിയാതെ അഗസ്റ്റിന്‍ സ്‌കൂളില്‍ അക്ഷരങ്ങളുടെ ലോകത്തായിരുന്നു. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ അവനോട് പറഞ്ഞത് അച്ഛനും അമ്മയും ഒരു യാത്ര പോയെന്നാണ്. അവര്‍ ഒരു യാത്രയിലാണ് എന്നാണ് അഗസ്റ്റിന്‍ ഇപ്പോഴും കരുതുന്നത്. തന്നെ കൂട്ടാതെ യാത്ര പോയ അഗസ്റ്റിന്റെ ആ കുഞ്ഞ് മനസ്സില്‍ ചിലപ്പോള്‍ കുഞ്ഞ് ചോദ്യങ്ങള്‍ ഉണ്ടായേക്കാം. ഇപ്പോള്‍ മീനച്ചിലുള്ള അമ്മയുടെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് അഗസ്റ്റിന്‍.

കര്‍ഷക കുടുംബായ റോയി കടബാധ്യതയാണ് മരണത്തിന് കാരണം. ഭൂസ്വത്തിന് ഉടമയായ റോയിക്ക് ഷെയര്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇടപാടില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ഭൂസ്വത്തുക്കള്‍ വില്‍ക്കുകയും ചെയ്തിരുന്നു. ഇതിലൂടെ കിട്ടിയ തുക കൊണ്ട് പകുതി കടം തീര്‍ത്തിരുന്നു. അവശേഷിക്കുന്ന ബാധ്യതകള്‍ തീര്‍ക്കുന്നതിനായി വീടും സ്ഥലവും വിറ്റ് മറ്റ് ബന്ധുക്കള്‍ താമസിക്കുന്ന ഹൈറേഞ്ചിലേക്ക് താമസം മാറാന്‍ റോയിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായി. എന്നാല്‍ ജാന്‍സി ഇതിന് സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കവും കുടുംബകലഹവും ഉണ്ടായി. ഇതിനിടെയാണ് റോയി ജാന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിട്ട് തൂങ്ങി മരിച്ചത്.

താന്‍ മരിക്കാന്‍ പോകുകയാണെന്ന് റോയി സഹോദനെ വിളിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരണമെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇടുക്കിയിലുള്ള സഹോദരന്‍ അയല്‍ വീട്ടില്‍ വിളിച്ച് റോയിയുടെ വീട്ടില്‍ നോക്കാന്‍ പറഞ്ഞു. തുടര്‍ന്ന് നോക്കിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നത് കണ്ടെത്തിയത്.

Tags:    

Similar News