മുനമ്പം ഇരകളെ പിന്നില്‍ നിന്നും കുത്തിയ രണ്ട് മുന്നണികളും ബിജെപിയെ സഹായിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നു; 600 കുടുംബങ്ങളുടെ സ്വത്ത് കംഗാരു കോടതികള്‍ കൊണ്ട് കവര്‍ന്നെടുക്കാന്‍ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ നെറികേടിനെതിരെ പ്രതികരിക്കാന്‍ സമയമായി; ശക്തമായ എഡിറ്റോറിയലുമായി ദീപിക
രാഷ്ട്രീയ നെറികേടിനെതിരെ പ്രതികരിക്കാന്‍ സമയമായി; ശക്തമായ എഡിറ്റോറിയലുമായി ദീപിക
തിരുവനന്തപുരം: വഖഫ് നിയമത്തിന്റെ കുരുക്കില്‍പെട്ട മുനമ്പത്തെ കുടുംബങ്ങള്‍ക്ക് വേണ്ടി ശക്തമായ എഡിറ്റോയലുമായി ദീപക ദിനപത്രം. വഖഫ് നിയമത്തിന്റെ മുനമ്പം ഇരകളെയും അവരെ പിന്തുണയ്ക്കുന്നവരെയുമൊക്കെ പിന്നില്‍ നിന്നു കുത്തുകയാണ് രണ്ട് മുന്നണികളെന്നും രണ്ടു മുന്നണികളും ബിജെപിയെ സഹായിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയാണെന്നും ദീപിക എഡിറ്റോറിയലില്‍ പറയുന്നു.
'മുനമ്പം: ഇരകളും പറയും, രാഷ്ട്രീയം' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് സംസ്ഥാനത്തെ ഇരുകക്ഷികളെയും രൂക്ഷമായി വിമര്‍ശിക്കുന്നത്. മുനമ്പത്തു വന്ന് നീതി നടപ്പാക്കുമെന്നു പറഞ്ഞവര്‍ തിരുവനന്തപുരത്തെത്തി വഖഫില്‍ തൊടരുതെന്നു പറഞ്ഞ് പ്രമേയം പാസാക്കിയ വൈരുധ്യവും ചൂണ്ടിക്കാട്ടിയാണ് ദീപികയുടെ വിമര്‍ശനം. ജനകീയസമരമൊന്നും പ്രശ്നമല്ലെന്നും സ്വത്ത് പിടിച്ചെടുക്കുമെന്നുമുള്ള നിലപാടിലാണ് സംസ്ഥാന വഖഫ് ബോര്‍ഡ്. മുനമ്പത്തെ 600 കുടുംബങ്ങളുടെ നിയമാനുസൃത സ്വത്ത്, പ്രാകൃത നിയമങ്ങള്‍കൊണ്ടും കംഗാരു കോടതികള്കൊണ്ടും കവര്‍ന്നെടുക്കാന്‍ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ നെറികേടിനെ അഭിസംബോധന ചെയ്യാന്‍ സമയമായെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
തീവ്രവാദം അധ്യാപകന്റെ കൈവെട്ടുകേസിനു മുന്‍പും അതിനുശേഷവും എന്നതുപോലെ കേരള രാഷ്ട്രീയം മുനമ്പത്തിന് മുന്‍പും അതിനുശേഷവും എന്നു രേഖപ്പെടുത്തും. ഭീഷണിയല്ല, ഇരകളുടെ അതിജീവന രാഷ്ട്രീയമെന്നും പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം ഇങ്ങനെ:
മുനമ്പം: ഇരകളും പറയും, രാഷ്ട്രീയം
എല്‍ഡിഎഫാണോ യുഡിഎഫാണോ ബിജെപിയെ സഹായിക്കാന്‍ ഒളിസേവ നടത്തുന്നതെന്ന ആരോപണ പ്രത്യാരോപണങ്ങളിലാണ് കേരളത്തിലെ ഇരുമുന്നണികളും. അതേസമയം, വഖഫ് നിയമത്തിന്റെ മുനമ്പം ഇരകളെയും അവരെ പിന്തുണയ്ക്കുന്നവരെയുമൊക്കെ പിന്നില്‍നിന്നു കുത്തിയ രണ്ടു മുന്നണികളും ബിജെപിയെ സഹായിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയാണ്.
മുനമ്പത്തു വന്ന് നീതി നടപ്പാക്കുമെന്നു പറഞ്ഞവര്‍ തിരുവനന്തപുരത്തെത്തി വഖഫില്‍ തൊടരുതെന്നു പറഞ്ഞ് പ്രമേയം പാസാക്കി. ജനകീയസമരമൊന്നും പ്രശ്നമല്ലെന്നും സ്വത്ത് പിടിച്ചെടുക്കുമെന്നുമുള്ള നിലപാടിലാണ് സംസ്ഥാന വഖഫ് ബോര്‍ഡ്. എങ്കില്‍ നമുക്കിനി രാഷ്ട്രീയം പറയാം; മുനന്പത്തെ 600 കുടുംബങ്ങളുടെ നിയമാനുസൃത സ്വത്ത്, പ്രാകൃത നിയമങ്ങള്‍കൊണ്ടും കംഗാരു കോടതികള്കൊണ്ടും കവര്‍ന്നെടുക്കാന്‍ കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയ നെറികേടിനെ അഭിസംബോധന ചെയ്യാന്‍ സമയമായി.
മുനന്പത്തെ കണ്ണീര് ഏതാനും കൂടുംബങ്ങളുടേതു മാത്രമല്ല, ഈ രാജ്യത്തു പലയിടത്തും സംഭവിച്ചുകഴിഞ്ഞ ദുരന്തത്തിന്റെ മലയാള പാഠമാണ്. മുനന്പത്തെ മനുഷ്യര്‍ തനിച്ചാകില്ല. ഈ രാജ്യത്തിന്റെ ചുമലില്‍ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കെട്ടിവച്ച ശാപമാണ് 1995ലെ വഖഫ് നിയമം. ഇതിന്റെ 40-ാം അനുച്ഛേദ പ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോര്‍ഡ് കരുതിയാല്‍ നിലവിലുള്ള ഏതു രജിസ്ട്രേഷന് ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇടപെടാന്‍ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ. വഖഫ് ബോര്‍ഡിനെതിരേ പരാതിയുള്ളവര്‍ വഖഫ് ട്രൈബ്യൂണലുകളെ സമീപിച്ചുകൊള്ളണം. ജനാധിപത്യത്തിനും മതേതരത്വത്തിനുംമേല് ഒരു സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമം! കോണ്‍ഗ്രസ് വിതച്ചു, വഖഫ് കൊയ്തു. കൊച്ചി മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ എല്ലാ രേഖകളുമുള്ള ഭൂമി 2019ല്‍ വഖഫ് ബോര്‍ഡിന്റെ ആസ്തി പട്ടികയില്‍ ഒരുളുപ്പുമില്ലാതെ ഉള്‍പ്പെടുത്തി.
കേസായപ്പോള്‍, കുടുംബങ്ങളെ ഒഴിപ്പിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, കുടുംബങ്ങള്‍ക്കു പോക്കുവരവ് നടത്തിക്കൊടുക്കാന്‍ അനുവദിച്ചു. പക്ഷേ, ഇതിനെതിരേ കേരള വഖഫ് സംരക്ഷണ വേദി നല്കിയ അപ്പീലില്‍ ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചു. 95ലെ കരിനിയമം വാളായി മാറി. സ്ഥലത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്നു കാണിച്ച് വഖഫ് ബോര്‍ഡ് 2022 ജനുവരി 13ന് റവന്യുവകുപ്പിനു നോട്ടീസ് കൊടുക്കുകയും ചെയ്തു.
വഖഫ് നിയമമെന്ന വേതാളത്തെ തോളിലിട്ടു താലോലിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുനന്പംകാരെ ആശ്വസിപ്പിക്കാന്‍ കെട്ടുകഥകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈയൊരൊറ്റ കാര്യത്തില്‍ മാത്രം കോണ്‍ഗ്രസിനോട് ഇടതുപക്ഷത്തിന് എതിര്‍പ്പില്ല. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ദിവസങ്ങള്‍ക്കുമുന്‍പ് നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി.
ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്നാണ് മന്ത്രി വി. അബ്ദുറഹ്മാന് അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിട്ടുള്ളത്.
കാശുകൊടുത്തു വാങ്ങിയ ഭൂമിയുടെ അവകാശം ഉടമകളില്‍നിന്നു പിടിച്ചുപറിക്കുന്നവരുടെ മൗലികാവകാശം സംരക്ഷിക്കാന്‍ കൈകോര്‍ക്കുന്ന ഈ നിയമസഭയില്‍ മുനന്പത്തെ മനുഷ്യര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഒരാളുപോലും...! ഭേദഗതി വഖഫ് ബോര്‍ഡിനെയും ട്രൈബ്യൂണലുകളെയും ദുര്ബലപ്പെടുത്തുമത്രേ. അറബിക്കടലും അവകാശപ്പെടാന്‍ മടിക്കാത്തവരുടെ അവകാശം ദുര്‍ബലപ്പെടുത്തുകയല്ല, ഇല്ലാതാക്കുകയാണു വേണ്ടത്.
വഖഫ് ബോര്‍ഡില്‍ ഇതരമതക്കാരെ ഉള്‍പ്പെടുത്തുന്നതും സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവരുന്നതുമുള്പ്പെടെ ജനാധിപത്യവിരുദ്ധമായ വകുപ്പുകള്‍ ഭേദഗതിയില്‍ ഉണ്ടായിരിക്കാം. പക്ഷേ, അതൊന്നും വഖഫ് നിയമത്തിന്റെ കൊള്ളസാധ്യതയേക്കാളും മനുഷ്യവിരുദ്ധതയേക്കാളും വലുതല്ല. മുനന്പത്തെ വീടുകള്‍ക്കും ആരാധനാലയത്തിനും മുകളില്‍ ചവിട്ടിപ്പിടിച്ചിരിക്കുന്ന വഖഫ് ഭൂതത്തിന്റെ കാലെടുത്തു മാറ്റാന്‍ പറയാത്തവരാണ് പ്രമേയം പാസാക്കിയത്.
വഖഫ് ബോര്‍ഡ് മുനന്പത്തെ ജനങ്ങളോടു ചെയ്ത ക്രൂരതയെ എതിര്‍ത്താല്‍ മുസ്ലിംകളെല്ലാം എതിരാകുമെന്നു കരുതുന്ന രാഷ്ട്രീയക്കാര്‍ ആ സമുദായത്തെ വില കുറച്ചു കാണുകയാണ്. ഇങ്ങനെ മറ്റുള്ളവരുടെ സ്വത്തു തട്ടിയെടുക്കാന്‍ മറ്റു മതങ്ങളുടെ ബോര്‍ഡുകള്‍ക്കും അവകാശം കൊടുത്താല്‍ എന്താകും സ്ഥിതി
വഖഫ് നിയമത്തിലെ അന്യായമായ അവകാശവാദങ്ങള്‍ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) ലോക്സഭാ സെക്രട്ടേറിയറ്റിനയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുനന്പത്തു മാത്രമല്ല, രാജ്യത്തൊരിടത്തും ഈ ദുര്വിധിയുണ്ടാകാതിരിക്കാനാണ് ആ കത്ത്. മുനന്പത്തുനിന്ന് ആരെയും ഒഴിപ്പിക്കില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒഴിപ്പിക്കുമോ ഇല്ലയോ എന്നതല്ല, അവരുടെ സ്വന്തം ഭൂമിയുടെ അവകാശരേഖകള്ക്കുമേല് കൈവയ്ക്കാന്‍ ഒരു വഖഫിനെയും അനുവദിക്കാതിരിക്കുകയാണു വേണ്ടത്. കാശുകൊടുത്തു കിടപ്പാടം വാങ്ങിച്ചിട്ട് വഖഫിന്റെ ദയാദാക്ഷിണ്യമോ കേരളത്തില്‍ തീവ്രവാദം ഇഴഞ്ഞുകയറിയ കാലത്ത് കണ്ണും പൂട്ടിയിരുന്നവര്‍ അതിന്റെ വിശദാംശങ്ങളെക്കുറിച്ചു പിന്നീടു പുസ്തകമെഴുതുന്നതുപോലെയല്ല നിരാലംബരായ മനുഷ്യരുടെ ജീവിതം.
വഖഫ് പാവപ്പെട്ട മനുഷ്യരെ പെരുവഴിയാക്കുന്നതിനു കൂട്ടുനില്ക്കുന്നവര് നാളെ കുറ്റബോധം തീര്‍ക്കാന്‍ പുസ്തകമെഴുതിയേക്കാം. അതു നിങ്ങളുടെ കാര്യം. മുനന്പത്തുകാര്ക്ക് ഒരു പുസ്തകമേയുള്ളൂ. അതവരുടെ കിടപ്പാടത്തിന്റെ ആധാരമാണ്; ഒരു വഖഫിനും അതു കൊടുക്കില്ല. ശരിയത്ത് വാഴ്ച ഉറപ്പാക്കുന്ന വഖഫ് നിയമം നെഞ്ചോടു ചേര്‍ത്തുവച്ചുകൊണ്ട് അതിന്റെ ഇരകളെ രക്ഷിക്കാമെന്നു വ്യാമോഹിപ്പിക്കുന്ന ചതി കേരളം തിരിച്ചറിഞ്ഞുകഴിഞ്ഞു.
മുനന്പത്തെ മനുഷ്യരുടെ കണ്ണീരു കാണാതെ വഖഫ് നിയമം സംരക്ഷിക്കാന്‍ നിങ്ങള്‍ പ്രമേയം പാസാക്കുന്പോള്‍, ഇരകള്‍ക്കും അവര്‍ക്കൊപ്പമുള്ളവര്‍ക്കും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഭേദഗതി ചെയ്യേണ്ടിവരും. തീവ്രവാദം അധ്യാപകന്റെ കൈവെട്ടുകേസിനു മുന്‍പും അതിനുശേഷവും എന്നതുപോലെ കേരള രാഷ്ട്രീയം മുനന്പത്തിനു മുന്‍പും അതിനുശേഷവും എന്നു രേഖപ്പെടുത്തും. ഭീഷണിയല്ല, ഇരകളുടെ അതിജീവന രാഷ്ട്രീയം.