ബോയിങ് ഡ്രീം ലൈനറുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന എയര്‍ലൈനുകളെല്ലാം അതീവജാഗ്രതയില്‍; പൈലറ്റുമാര്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്; എല്ലാ ബോയിങ് ഇന്ധന സ്വിച്ചുകളും പരിശോധിക്കാന്‍ ഡിജിസിഎ ഉത്തരവും; അഹമ്മദാബാദ് അപകടാന്വേഷണ റിപ്പോര്‍ട്ടില്‍ അടിയന്തര ആക്ഷന്‍
അഹമ്മദാബാദ് അപകടാന്വേഷണ റിപ്പോര്‍ട്ടില്‍ അടിയന്തര ആക്ഷന്‍
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, ബോയിങ് ജെറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഇന്ത്യയിലെ എയര്‍ലൈനുകളില്‍ ഇന്ധന വിതരണ നിയന്ത്രണ സ്വിച്ചുകള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഡിജിസിഎ ഉത്തരവ്. ജൂലൈ 21നകം പരിശോധന പൂര്‍ത്തിയാക്കണം.
2018 ല്‍ അമേരിക്കയിലെ ഫെഡറേഷന്‍ ഏവിയേഷന്‍ അതോറിറ്റി സമാനരീതിയില്‍ പരിശോധനയ്ക്ക് ഉത്തരവിടുകയും, ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിങ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ചെയ്തികുന്നു. രണ്ട് ഇന്ത്യന്‍ എയര്‍ലൈനുകള്‍ മാത്രമാണ് ഡ്രീം ലൈനര്‍ ഓപ്പറേറ്റ് ചെയ്യുന്നത്- എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. എയര്‍ ഇന്ത്യക്ക് 787-9, 9 വേരിയന്റുകള്‍ അടക്കം 30 ഓളം വിമാനങ്ങളുണ്ട്. ഇന്‍ഡിഗോ 787-9 പറത്താന്‍ തുടങ്ങിയിട്ടേ ഉള്ളു.
ശനിയാഴ്ച മുതല്‍ പരിശോധന ആരംഭിച്ച എയര്‍ ഇന്ത്യ 50 ശതമാനം ഡ്രീംംലൈനറുകളിലും പരിശോധന നടത്തി കഴിഞ്ഞു. ഇതുവരെ ഇന്ധന സ്വിച്ച് ലോക്കിങ് സംവിധാനത്തില്‍ കുഴപ്പമൊന്നും കണ്ടെത്തിയിട്ടില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മിക്ക ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ പരിശോധന നടത്തിയെങ്കിലും കുഴപ്പമൊന്നുമില്ല. അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ റണ്‍ സ്ഥാനത്ത് നിന്ന് കട്ട് ഓഫ് സ്ഥാനത്തേക്ക് മാറി ഓഫായി എന്ന് കണ്ടത്തെലിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധന.
അപകടത്തില്‍ പെട്ട വിമാനത്തിന്റെ വലത്തെ എഞ്ചിന്റെ അറ്റകുറ്റപ്പണി മാര്‍ച്ചില്‍ നടത്തിയെന്നും ഇടത്തെ എഞ്ചിന്‍ മാര്‍ച്ചില്‍ പരിശോധിച്ചുവെന്നും എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിന്റെ ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ അഥവാ ടി സി എം 2019 ലും, 2023 ലും മാറ്റിവച്ചിരുന്നു
ഇത്തിഹാദ് എയര്‍വെയ്‌സും, മറ്റും പ്രമുഖ എയര്‍ലൈനുകളും ഡ്രീംലൈനറുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന പൈലറ്റുമാര്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒാേരോ വിമാനത്തിന്റെയും ഇന്ധന സ്വിച്ചിന്റെ ലോക്കിങ് സംവിധാനം പരിശോധിക്കാന്‍ ഇത്തിഹാദ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഇടതുവശത്തെയും വലതുവശത്തെയും ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ലോക്കിങ് സംവിധാനം മാറ്റാതെ കട്ട് ഓഫിനും റണ്ണിനും ഇടയില്‍ മാറ്റാന്‍ സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്തിഹാദ് എഞ്ചിനിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലോക്കിങ് മാറ്റാതെ സ്വിച്ചുകള്‍ നീങ്ങുന്നുണ്ടെങ്കില്‍ ആ സംവിധാനത്തിന് തകരാര്‍ ഉണ്ടെന്നാണ് അര്‍ഥം. അത്തരം സാഹചര്യങ്ങളില്‍ ടി സി എം മാറ്റി വയ്ക്കണം.