കോഹ്‌ലി 9 വര്‍ഷത്തെ ക്യാപ്റ്റന്‍സിയില്‍ സ്വന്തം നാട്ടില്‍ തോറ്റത് രണ്ട് മത്സരം, രോഹിത് വെറും 2 വര്‍ഷത്തെ ക്യാപ്റ്റന്‍സിയില്‍ തോറ്റത് മൂന്ന് കളി; രോഹിത്തിന്റെ വജ്രായുധം ബുംറ മാത്രം, മറ്റ് ബൗളേഴ്‌സിനെകൊണ്ട് വിക്കറ്റ് എടുപ്പിക്കാന്‍ അറിയില്ല; കട്ടകലിപ്പില്‍ ഫാന്‍സ്

Update: 2024-10-20 09:39 GMT

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെയുള്ള കനത്ത തോല്‍വിയില്‍ കട്ടകലിപ്പിലാണ് ഫാന്‍സ്. ഇന്ത്യയുടെ തോല്‍വിക്ക് പ്രധാന കാരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണെന്ന രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ നടത്തുന്നത്. മാത്രമല്ല മുന്‍ ടെസ്റ്റ് ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുകയാണ് ഫാന്‍സ് ഇപ്പോള്‍. കോഹ്‌ലി 9 വര്‍ഷം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി ഇരുന്നിട്ട് സ്വന്തം മണ്ണില്‍ ആകെ തോല്‍വി അറിഞ്ഞിരിക്കുന്നത് രണ്ട് മത്സരങ്ങള്‍ മാത്രമാണ്. എന്നാല്‍ രോഹിത് ക്യാപ്റ്റനായി നിയമിതനായിട്ട് രണ്ട് വര്‍ഷമായതേ ഒള്ളൂ എങ്കിലും മൂന്ന് ടെസ്റ്റ് മത്സരങ്ങളിലാണ് ഇതിനോടകം തോറ്റിരിക്കുന്നത് എന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

തോല്‍വിക്ക് കാരണം ക്യാപ്റ്റന്റെ ദയനീയ ക്യാപ്റ്റന്‍സിയാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. വളരെ മോശം ഫീല്‍ഡ് പ്ലേസ്മെന്റുകളാണ് അഞ്ചാം ദിനം അദ്ദേഹം നടത്തിയത്. ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്കു ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും തുടക്കത്തില്‍ സൃഷ്ടിക്കാന്‍ രോഹിത്തിനു കഴിഞ്ഞില്ല. വളരെ അനായാസമാണ് കിവി ബാറ്റര്‍മാര്‍ റണ്‍സ് നേടിക്കൊണ്ടിരുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. രോഹിത്തിന്റെ പ്രധാന ആയുധം ബുംറ മാത്രമാണ്. ബുംറ തിളങ്ങിയില്ലെങ്കില്‍ പിന്നെ ആ മത്സരത്തില്‍ ഇന്ത്യയെ നോക്കുകയെ വേണ്ട. അദ്ദേഹം ഇല്ലെങ്കില്‍ ഒരു ശരാശരി നായകനിലേക്ക് ഒതുങ്ങി പോകുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനെന്നും ആരാധകര്‍ വിമര്‍ശിച്ചു. ബെംഗളൂരു ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ വീണ രണ്ടു വിക്കറ്റുകളും ലഭിച്ചത് ബുംറയ്ക്കാണ്. മറ്റു ബൗളര്‍മാരെക്കൊണ്ട് എങ്ങനെ വിക്കറ്റെടുക്കാമെന്നു രോഹിത്തിനു അറിയില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു.

ആദ്യ മത്സരത്തില്‍ 46 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു. ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത് ശര്‍മ്മയുടെ തീരുമാനത്തിനെതിരെയും ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. ബാറ്റിങ് തകര്‍ച്ചയുടെ ഉത്തരവാദിത്വം താരം ഏറ്റെടുക്കുകയും ചെയ്തിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും അനായാസം കിവീസ് ജയക്കുകയായിരുന്നു. 4 വിക്കറ്റില്‍ 402 റണസ് എന്ന നിലയില്‍ ഉണ്ടായിരുന്ന ഇന്ത്യ പിന്നീട് തകര്‍ന്ന അടിയുകയായിരുന്നു. രാഹുല്‍, ജഡേജയെ പോലുള്ള താരങ്ങള്‍ എന്തിനാണ് കളിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു. പന്തും, സര്‍ഫറാസും മികച്ച് റണ്‍സ് തന്നില്ലായിരുന്നുവെങ്കില്‍ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യ നാണംകെട്ട റണ്‍ റേറ്റിലേക്ക് എത്തിചേരുമായിരുന്നു.

ചരിത്ര വിജയം കൂടിയാണ് ഇന്ത്യക്കെതിരേ ബെംഗളൂരുവില്‍ ന്യൂസിലാന്‍ഡ് ടീം നേടിയിരിക്കുന്നത്. 36 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇവിടെ അവരുടെ അവസാനത്തെ വിജയം. 1988ലായിരുന്നു അവസാനമായി കിവികള്‍ ഇവിടെ ടെസ്റ്റില്‍ വിജയം കൊയ്തത്. അന്നു മുംബൈയിലെ വാംഖഡെയില്‍ 136 റണ്‍സിനാണ് ഇന്ത്യയെ ന്യൂസിലാന്‍ഡ് വീഴ്ത്തിയത്. 1969ല്‍ നാഗ്പൂലില്‍ വച്ച് ഇന്ത്യയെ 167 റണ്‍സിനും കിവികള്‍ തോല്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ മൂന്നു ടെസ്റ്റുകളില്‍ മാത്രമേ ന്യൂസിലാന്‍ഡ് ഇതുവരെ ജയിക്കുകയും ചെയ്തിട്ടുള്ളൂ.

മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡ് കൂടി ഈ ടെസ്റ്റില്‍ ഇന്ത്യയെ തേടിയെത്തി. നാട്ടില്‍ ഒരിന്നിങ്സില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയിട്ടും ഇന്ത്യക്കു തോല്‍ക്കേണ്ടിവന്നത് ഇതാദ്യമാണ്. ഈ ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ ഇന്ത്യ 462 റണ്‍സ് അടിച്ചെടുത്തിരുന്നു. എന്നിട്ടും മല്‍സരം ജയിക്കാനായില്ല. ഇതിനു മുമ്പ് ഇതേ വേദിയില്‍ പാകിസ്താനെതിരേ 2005ല്‍ 449 റണ്‍സ് നേടിയിട്ടും ജയിക്കാനാവാതെ പോയതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് ഇന്ത്യ പഴങ്കഥയാക്കിയത്. അതേസമയം, ആദ്യ ഇന്നിങ്സിലെ വന്‍ ബാറ്റിങ് ദുരന്തമാണ് ബെംഗളൂരു ടെസ്റ്റ് ഇന്ത്യക്കു കൈവിട്ടു പോവാനുള്ള പ്രധാനപ്പെട്ട കാരണം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം വെറും 46 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ടീം ടോട്ടലും ഇതു തന്നെയാണ്.

എട്ടു വിക്കറ്റിന്റെ വന്‍ പരാജയമാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടതായി വന്നിരിക്കുന്നത്. ഇന്ത്യ നല്‍കിയ 107 റണ്‍സിന്റെ വിജയലക്ഷ്യം കിവികള്‍ അഞ്ചാംദിനം 28ാം ഓവറില്‍ തന്നെ രണ്ടു വിക്കറ്റിനു മറികടക്കുകയായിരുന്നു. ൗ വിജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്. ശേഷിച്ച രണ്ടു ടെസ്റ്റുകള്‍ ഇതോടെ ഇന്ത്യക്കു നിര്‍ണായകമായി മാറുകയും ചെയ്തു. 

Tags:    

Similar News