'സ്വർഗം' കണ്ട് കണ്ണ് നിറഞ്ഞ് സംവിധായകൻ റെജിസ്; അനുഭവിച്ച കഷ്ടപ്പാടുകൾ ഓർത്തെടുത്ത നിമിഷം; സർഗം കബീറിന്റെ കൊടുംചതിയിൽ മാറിയ ജീവിതം; നല്ലൊരു ഫാമിലി മാനായി റെജിസിന്റെ ജീവിതത്തിൽ വന്ന ചെകുത്താൻ; റെജിസിന്റെ ജീവിതം വീണ്ടും ചർച്ചയാകുന്നു..!
കൊച്ചി: കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയ പുതിയ ചിത്രം ആയിരുന്നു ‘സ്വർഗം’. നമ്മുടെ ഇപ്പോഴത്തെ കാലഘട്ടത്തിൽ ഓരോരുത്തും കണ്ടിരിക്കേണ്ട സിനിമയാണ് 'സ്വർഗം'. കാരണം അതിഗംഭീരമാണ് ഈ സിനിമ. സിനിമ കണ്ടവരും നല്ല അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് പറയുന്നത്. ചിത്രം കാണാൻ തിയറ്ററുകളിൽ പ്രേക്ഷകർ എത്തി.
സിഎൻ ഗ്ലോബൽ മൂവസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ് ആന്റ് ടീം നിർമിച്ച സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. റെജിസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, ജോണി സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
ഈ സിനിമയെ കുറിച്ച് പറയുമ്പോൾ ഇതൊരു പ്രത്യേക അജണ്ടയിൽ സൃഷ്ട്ടിച്ചതാണ്. എന്നാൽ ആ അജണ്ട അഗീകരിക്കപ്പെടേണ്ടതുണ്ട്.സാധാരണ ഇവിടെ ഇറങ്ങുന്ന സിനിമയിൽ ഏതെങ്കിലും പൊളിറ്റിക്കൽ പ്രോപഗണ്ടയിൽ അല്ലെങ്കിൽ ഏതെങ്കിലും മതത്തിന്റെ പ്രോപഗണ്ടയുടെ ഭാഗമായിരിക്കും. ഇതും രണ്ടും അല്ലെങ്കിൽ ലാഭം എന്ന ഒറ്റലക്ഷ്യത്തിൽ ചെയ്യുന്നത് ആയിരിക്കും. അതുകൊണ്ട് തന്നെ സിനിമയിൽ ആദർശങ്ങൾ ഇല്ല അതേസമയം തെറ്റായ കുറെ സന്ദേശങ്ങളും അതിലൂടെ ഉണ്ടാക്കി കൊടുക്കുന്നു.
നമ്മുടെ ഇപ്പോഴത്തെ തലമുറ നശിച്ചു പോകുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഈ സിനിമകൾ സൃഷ്ട്ടിക്കുന്ന തെറ്റായ ട്രെൻഡുകളാണ്. പതിറ്റാണ്ടുകൾ നീണ്ട ഇടപെടലിലൂടെ പുകവലി ഉപേക്ഷിച്ചപ്പോൾ അതിനെ മറികടക്കുന്ന തരത്തിൽ ലഹരി സാധാരണ ആൾക്കാരുടെ ഇടയിൽ പ്രചരിച്ചത് സിനിമ വലിയ പങ്ക് വഹിക്കുന്നു.
ഇതിനൊക്കെ മറികടക്കുന്ന ഒരു കുടുംബ ചിത്രമാണ് 'സ്വർഗം'. മധ്യതിരുവിതാകൂറിലെ രണ്ട് ക്രൈസ്തവ കുടുംബങ്ങൾ ഇതിൽ ഒരു കുടുംബം വളരെ സാധാരണമായ സാമ്പത്തിക കുഴപ്പങ്ങളൊക്കെ ഉള്ള കുടുംബമാണ്. മറ്റൊരു കുടുംബം സമ്പന്ന കുടുംബമാണ്. ഈ രണ്ട് കുടുംബവും കൂടെ ജീവിതത്തിൽ പോസ്റ്റീവ് ചിന്ത പകരുകയാണ്.
പ്രണയം പോലും സൂക്ഷിച്ചാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പനും അമ്മയും മക്കളും കുടുംബവുമൊക്കെ പ്രാധാന്യം ആകുന്നത് എങ്ങനെയെന്ന സന്ദേശം കൊടുക്കാൻ വേണ്ടി ഇറക്കിയ സിനിമയാണ് ഇത്. കൃത്യമായി പറഞ്ഞാൽ ക്രൈസ്തവ മൂല്യങ്ങൾ സമൂഹത്തിൽ പകരുക എന്ന ലക്ഷ്യത്തിലാണ് ഈ സിനിമ ഇറക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമയുടെ സ്വിച്ച് ഓൺ കർമം ചെയ്തത് വരെ തലശ്ശേരി മെത്രാൻ ആയിരിന്നു. ഈ സിനിമ വത്തിക്കാനിലും പ്രദർശിപ്പിച്ചത് വലിയ വാർത്ത ആയിരിന്നു. അപ്പോൾ തന്നെ യാദൃച്ഛികമായി സിനിമ സംവിധായകൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി.
സംഭവം ഇതാണ്. ഒരു സെക്കന്റ് ക്ലാസ് യാത്ര 2015 ൽ റിലീസ് ചെയ്ത് തിയറ്ററുകൾ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ചിത്രം ആയിരിന്നു. ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിലെ എക്കാലത്തെയും വിജയിച്ച ചിത്രങ്ങളിൽ ഒന്നായ പ്രേമവും പൃഥിരാജിന്റെ എന്നും നിന്റെ മൊയ്തീനും നാദിർഷ ആദ്യമായി സംവിധാനം ചെയ്ത അമർ അക്ബർ ആന്റണിയും വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതിയ നിവിൻ പോളി ചിത്രം ഒരു വടക്കൻ സെൽഫിയും പിന്നെ കൊച്ചു സിനിമയായ ഒരു സെക്കന്റ് ക്ലാസ് യാത്രയും ആയിരിന്നു.
ഈ സെക്കന്റ് ക്ലാസ് യാത്ര എന്ന വിജയിച്ച സിനിമയുടെ സംവിധായകനാണ് സ്വർഗത്തിന്റെയും സംവിധായകൻ അപർണബാല മുരളിയുടെ ആദ്യ നായിക വേഷം ജോജു ജോർജിന്റെ ആദ്യത്തെ ശ്രേദ്ധേയമായ കഥാപാത്രം ചെമ്പൻ വിനോദിന്റെയും നെടുമുടി വേണുവിന്റെയും വളരെ ശ്രേദ്ധെയവും വ്യത്യസ്തവുമായ കഥാപാത്രങ്ങളും ഒക്കെ ഈ സിനിമയിലൂടെ ആണെന്ന് പിന്നീട് അദ്ദേഹം പറയുന്നു. പലരും ചോദിക്കുന്നു ഇത്ര വലിയ ഗ്യാപ്പ് എങ്ങനെ ഉണ്ടായി എന്ന്.
ശേഷം പോസ്റ്റിൽ വ്യക്തമായി പറയുന്നു സെക്കന്റ് ക്ലാസ് യാത്രയ്ക്ക് ശേഷം അദ്ദേഹവും അവരുടെ പാർട്ണറുമായി അടുത്ത സിനിമകളിലൊക്കെ പോയതാണ് ശേഷം ഒരു പ്രമുഖ നടന്റെ ഡേറ്റും കിട്ടിയിരുന്നു. പക്ഷെ ചിത്രത്തിന്റെ നിർമാതാവായി വന്ന ആളാണ് എന്റെ കരിയറിൽ ഇത്രയും വലിയ ഗ്യാപ്പ് ഉണ്ടാക്കാൻ കാരണം.
തമിഴിയിലെ രണ്ട് പ്രമുഖ നായക നടൻമാർ നിർമാതാവിന്റെ സാമ്പത്തിക പ്രതിസന്ധിയും പലതവണയായി നീട്ടി വയ്ക്കുക ഉണ്ടായി. ഒരു അവസരത്തിൽ തൊട്ട് അടുത്ത ചിത്രമായ മലയാളത്തിലെ പ്രമുഖ നടന്റെ എന്റെ ചിത്രം പ്ലാൻ ചെയ്യുക വരെ ഉണ്ടായി. മലയാളത്തിലും തമിഴിലുമായി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള വലിയൊരു അവസരമുണ്ടാക്കി തന്ന നിർമാതാവിന് ഞാൻ എന്റെ ജാമ്യത്തിൽ ഫിനാൻസ് അറേൻജ് ചെയ്യുകയും അതിനെത്തുടർന്ന് എനിക്ക് എന്റെ കിടപ്പാടം വരെ നഷ്ടപ്പെടുകയും ഉണ്ടായി.
കടുത്ത പരീക്ഷണങ്ങൾ നേരിട്ട അക്കാലത്തും ഞാൻ പ്രതീക്ഷ കൈവിട്ടില്ല. കാരണം അത്രയ്ക്കും സിനിമ എനിക്ക് ഇഷ്ട്ടമാണ്. ജീവിതത്തിൽ മറ്റ് പലതും വേണ്ടെന്ന് വച്ചിട്ടാണ് ഞാൻ ഈ ഫീൽഡിൽ ഇറങ്ങിയെതെന്ന് എനിക്ക് ബോധ്യം ഉണ്ടായിരുന്നു. അങ്ങനെ മാതാവിന്റെ കൃപയാൽ അദ്ദേഹം പിടിച്ചു നിന്ന കഥയും അദ്ദേഹം പറഞ്ഞുപോകുന്നു.
2015 ൽ സൂപ്പർഹിറ്റായ ഒരു സിനിമയുടെ സംവിധായകൻ ഒമ്പത് വർഷം സിനിമ എടുക്കാതെ ഇരിക്കുക അയാളുടെ സിനിമ ജീവിതത്തിനെ ഒരു നിർമാതാവ് കുഴപ്പക്കാരൻ ആവുക എന്നത് കൗതുകം ഏറെയാണ്. കാരണം സിനിമ എന്ന് പറയുന്ന ചതിക്കുഴിയിൽ വീണ് ഇല്ലാതായ ഒരുപാട് മനുഷ്യർ ഉണ്ട്. അങ്ങനെ ഇല്ലാതാവുന്നതിൽ ഭൂരിഭാഗവും നിർമാതാക്കളാണ്. സിനിമ തലയ്ക്ക് പിടിച്ച് കഥയും തിരക്കഥയും സംവിധാന അഭിനയമോഹവും ഒക്കെ നടക്കുന്ന മനുഷ്യർ. അവർ ആരെങ്കിലും കറക്കിയെടുത്ത് വലിയ സ്വാപ്നങ്ങൾ വാഗ്ദാനം ചെയ്ത് സിനിമ നിർമാതാക്കളായി രംഗത്ത് വരുകയും അവരുടെ കഥ ആരും അറിയാതെ പോകുന്ന ഒരുപാട് ആളുകളുടെ അനുഭവം ഉണ്ട്.
പക്ഷെ അതിൽ നിന്നുമൊക്കെ വ്യത്യസ്തം ആണ് ഈ കഥ വിജയിച്ച ഒരു സിനിമയുടെ സംവിധായകൻ ഒരു സിനിമ നിർമാതാവിന്റെ കെണിയിൽ വീണു അയാളുടെ പത്ത് വർഷം നഷ്ടപ്പെടുത്തുന്നു. അയാൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നു. കോട്ടയം ജില്ലയിലെ പള്ളിക്കൽ തോടിന് സമീപം ആനിക്കാട് കാരൻ ആണ് റെജിസ് ആന്റണി സാധാരണ ക്രൈസ്തവ കുടുംബത്തിൽ ജനിച്ച് സിനിമ മോഹവുമായി തമ്പി കണ്ണദാനത്തിന്റെയും ഷാജി കൈലാസിന്റെയുമൊക്കെ അസിസ്റ്റന്റായി ജോലി ചെയ്ത ആൾ. അങ്ങനെ ആണ് 2015 ൽ സ്വന്തമായി സിനിമ എടുക്കുന്നതും ആ സിനിമ വിജയിക്കുന്നതും അതോടെ തന്റെ കാലമാവും എന്ന് കരുതി അദ്ദേഹം കാത്തിരിന്നു.
വിജയിച്ച സിനിമ ആയത് കൊണ്ട് പലരുമായി തിരക്കഥകൾ ചർച്ച ചെയ്തു. അങ്ങനെയാണ് മലയാളത്തിലെ ഏറെ അറിയപ്പെട്ട നിർമാതാവ് സർഗം കബീർ പ്രത്യക്ഷപ്പെടുന്നത്. ദാദാ സാഹിബും, ഗ്രാമഫോണുമൊക്കെ നിർമിച്ച ആളായിരിന്നു കബീർ. അദ്ദേഹത്തിന് ഉന്നതമായ സിനിമ ബന്ധങ്ങളും ഉണ്ട്. കഥ കേട്ട് അടുത്ത സിനിമ എടുക്കാമെന്നും പറഞ്ഞു.മാത്രമല്ല മലയാളത്തിലെ പ്രശസ്തയായ ഒരു നടനെയും പരിചയപ്പെടുത്തി കൊടുത്തു. നടനും കഥ ഇഷ്ട്ടപ്പെട്ടു നടൻ ഡേറ്റും കൊടുത്തു. അങ്ങനെ സർഗം കബീറും റെജിസും നല്ല സുഹൃത്തുക്കളായി മുൻപോട്ട് പോയി. കബീർ നല്ലൊരു ഫാമിലിമാൻ എല്ലാരോടും സൗമ്യമായി സംസാരിക്കും. ഭാര്യയും മക്കളോടുമൊപ്പം വീട്ടിൽ സന്ദർശിക്കുന്ന ആൾ.
ആ സൗഹൃദം കുടുംബ സൗഹൃദമായി മാറി. റെജീസിനെ വിശ്വാസത്തിൽ എടുത്ത് ചെന്നൈയിൽ പോയി രണ്ട് സൂപ്പർസ്റ്റാറുകളെ പരിചയപ്പെടുത്തി അവർക്കും പറ്റിയ ഒരു തിരക്കഥ പറഞ്ഞു. അപ്പോൾ ഒരു പാൻ ഇന്ത്യൻ സിനിമ എന്ന സാധ്യതകൂടി റെജിസിന്റെ മനസ്സിൽ ഓടി വന്നു. റെജിസ് അങ്ങനെ ആവേശഭരിതത്തിനായി മുൻപോട്ട് പോകുന്നു. റെജിസിന്റെ പിതാവ് ബാങ്കിൽ ജോലി ആയത് കൊണ്ട് വായ്പ്പകളും എടുത്ത പശ്ചാത്തലമുണ്ട്.
അതിൽ ഏതാണ്ട് രണ്ടര ലക്ഷം രൂപ നൽകേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫോൺ വന്നപ്പോൾ റെജിസിനോട് കബീർ പണം ആവശ്യപ്പെട്ടു.25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. റെജിസിന് കബീറിനെ വിശ്വാസം ആയത് കൊണ്ട് കബീർ ആവശ്യപ്പെട്ട് ഭൂമി പ്ലെഡ്ജ് ചെയ്ത ഒരു സ്വകാര്യ ഫിനാൻസിൽ നിന്നും 50 ലക്ഷം രൂപയെടുത്തു.
ബാങ്കിൽ അടക്കാനുള്ള 11 ലക്ഷം അടച്ചിട്ട് ബാക്കി പണം കബീർ തന്റെ സാമ്പത്തിക ബധ്യത തീർക്കാൻ കൊണ്ടുപോയി അതൊരു ചതി ആയിരുന്നുവെന്ന് പിന്നീടാണ് റെജിസിന് മനസിലായത്. പിന്നീടാണ് കബീർ ചതിയൻ എന്ന് റെജിസിന് മനസിലായത്. ഇവർ പ്ലെഡ്ജ് ചെയ്ത ഭൂമി കബീർ വീണ്ടും മറ്റൊരാൾക്ക് പ്ലെഡ്ജ് ചെയ്ത കൊടുത്തു. പിന്നീടാണ് വ്യക്തമായി റെജിസ് സർഗം കബീറിനെ കുറിച്ച് അന്വേഷിക്കുന്നത്. സർഗം കബീർ ഗ്രാമഫോൺ എന്നി സിനിമകൾക്ക് ശേഷം ഇവിടെ നില്ക്കാൻ പറ്റാതെ ഗൾഫിൽ പോയി അവിടെ സാമ്പത്തിക തിരിമറി നടത്തി അവിടെ നിന്നും ഇന്തോനേഷ്യയിൽ പോയി അവിടെ നിന്നും സ്ട്രോക്ക് വന്ന് തിരിച്ചുവന്ന് തട്ടിപ്പ് നടത്തി ജീവിക്കുന്നതിനിടയിൽ ഒരു തട്ടിപ്പായി റെജിസിനെ കുഴിയിൽ ചാടിച്ച് എന്ന് അറിഞ്ഞപ്പോഴേക്കും റെജിസിന്റെ ഭൂമിയും കിടപ്പാടും ഒക്കെ നഷ്ട്ടപ്പെട്ടിരിന്നു.
ഇടയ്ക്ക് കബീറിനെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. അങ്ങനെ ഒരു ദുരന്തപൂർണമായ ജീവിതത്തിനിടയിൽ റെജിസിന് കൃപാസന മാതാവിന്റെ കൃപയാൽ കിട്ടിയ സിനിമയാണ് 'സ്വർഗം'. സിനിമ വിജയിച്ചാലും ഇല്ലെങ്കിലും റെജിസിന് കിട്ടാനുള്ള ചെറിയ പ്രതിഫലം കിട്ടി കഴിഞ്ഞു.
പക്ഷെ ഏറെ യാതനകൾ താണ്ടി വീണ്ടുമൊരു സിനിമ ഇറക്കുമ്പോൾ ആ സിനിമ വിജയിച്ചാൽ തന്റെ കാരിയാറിൽ അത് മറ്റ് ഒരു ബ്രേക്ക് ആകുമെന്ന് റെജിസിന് അറിയാം. അത്കൊണ്ട് തന്നെ നന്മയുടെ സന്ദേശം നൽകുന്ന നല്ല ജീവിതത്തെ കുറിച്ച പറയുന്ന സിനിമ എല്ലാരും കാണുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.