ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതിഫലിച്ചത് ഇന്ത്യയുടെ സ്വയംപര്യാപ്തത; നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു; പാക് തീവ്രവാദ കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു; അണുവായുധ ഭീഷണി വേണ്ട; ഇനി രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല; ഇന്ത്യയിലെ ജലം ഇവിടുത്തെ കര്‍ഷകര്‍ക്ക്; പാക്കിസ്ഥാന് മറുപടിയുമായി പ്രധാനമന്ത്രി; രാജ്യം സ്വാതന്ത്ര്യാഘോഷ നിറവില്‍
ന്യൂഡല്‍ഹി: പാക്കിസ്ഥാന് ഇന്ത്യയുടെ മറുപടി. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓര്‍മിപ്പിച്ച് ഭരണഘടന ശില്‍പികള്‍ക്ക് ആദരം അര്‍പ്പിച്ച മോദി ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും അറിയിച്ചു.
രണഘടനയാണ് വഴികാട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെയും അദ്ദേഹം പരാമര്‍ശിച്ചു. സൈന്യം ഭീകരര്‍ക്ക് ചുട്ടമറുപടി നല്‍കിയെന്നും സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. അയ്യായിരത്തോളം അതിഥികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയില്‍ എത്തിയത്.
അഭിമാനത്തിന്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിര്‍ണ്ണായക നേട്ടങ്ങള്‍ക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ വീര സൈനികര്‍ക്ക് മോദി ആദരം അര്‍പ്പിച്ചു. നമ്മുടെ സൈനികര്‍ തീവ്രവാദികള്‍ക്ക് നല്ല മറുപടി നല്‍കി. അവരെ പിന്തുണക്കുന്നവര്‍ക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികള്‍ നിഷ്‌ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. പാക് തീവ്രവാദ കേന്ദ്രങ്ങള്‍ നമ്മുടെ സൈന്യം തകര്‍ത്തു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറില്‍ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്റെ അധികാരം ഇവിടുത്തെ കര്‍ഷകര്‍ക്കാണ് എന്നാണ് പ്രസംഗത്തിന്റെ പ്രാരംഭത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്.
രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത ഭാരത്തിന്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. വികസിത ഭാരത്തിന്റെ ആധാരം സ്വയംപര്യാപ്ത ഭാരതമാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതിഫലിച്ചതും ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ്. പ്രതിരോധ ശക്തിയുടെ ആധാരം സ്വയം പര്യാപ്തതയാണ്. നമ്മുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു. ഇന്ത്യയുടെ ആണവോര്‍ജ ശേഷി പത്തിരട്ടി വര്‍ധിച്ചിരിക്കുന്നു. ഈ മേഖലയില്‍ നിരവധി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വന്നു. എല്ലാ മേഖലകളിലും രാജ്യം സ്വയം പര്യാപ്തത നേടുകയാണ്. ശൂന്യാകാശ മേഖലയിലും രാജ്യം സ്വയംപര്യാപ്തരായി എന്നും നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രംസംഗത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തേത്. 2014 മുതല്‍ കഴിഞ്ഞവര്‍ഷംവരെയുള്ള പ്രസംഗങ്ങളിലെല്ലാമായി 93,000 വാക്കുകളാണ് മോദി ഉപയോഗിച്ചിരുന്നത്. ഇക്കൊല്ലം വാക്കുകള്‍ ഒരുലക്ഷം കടക്കും. നേരത്തേ പ്രധാനമന്ത്രി സാമൂഹികമാധ്യമങ്ങളിലൂടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും വികസിതഭാരതം കെട്ടിപ്പടുക്കാനും കഠിനാധ്വാനം ചെയ്യാന്‍ ഈ ദിനം പ്രചോദനമാകട്ടെയെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വിപുലമായി ആരംഭിച്ചു. പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റര്‍ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു.