ഇനി മുതൽ കാറിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധം; നാലുവയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റും നിർബന്ധം; സംസ്ഥാനത്ത് കൂട്ടികളുടെ യാത്രയ്ക്കും കർശന നിയമങ്ങളുമായി എം.വി.ഡി; നല്ല തീരുമാനമെന്ന് ജനങ്ങൾ...!
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പരിഷ്കാരങ്ങളുമായി എംവിഡി. 14 വയസുവരേയുള്ള കുട്ടികൾക്ക് കാർ യാത്രയ്ക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കി ഉത്തരവ് ഇറക്കി. കേന്ദ്ര വാഹന ചട്ടം അനുസരിച്ചാണ് സംസ്ഥാനത്തും ഈ നിയമം ഇപ്പോൾ ശക്തമാക്കുന്നത്.
ഒന്ന് മുതൽ നാല് വയസുവരേയുള്ള കുട്ടികൾക്ക് കാറുകളുടെ പിൻ സീറ്റിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കും. അതുപോലെ 14 വരേ പ്രായമുള്ള കുട്ടികൾക്ക് ഉയരത്തിന് അനുസരിച്ച് പ്രത്യേക മാതൃകയിലുള്ളസീറ്റുമായിരിക്കും ഇനിമുതൽ. നിയമം പാലിക്കാത്തവരിൽനിന്ന് ഡിസംബർ മുതൽ പിഴ ഈടാക്കി തുടങ്ങുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതുപോലെ ഇരുചക്ര വാഹനങ്ങളിലെ യാത്രകൾക്ക് നാലുവയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കും. ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളെ രക്ഷിതാക്കളുമായി ഒരു ബെൽറ്റ് ഉപയോഗിച്ച് ബന്ധിക്കുന്നത് അപകടങ്ങൾ ഒഴിവാക്കുമെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു. കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്ന് അധികൃതരും പറഞ്ഞു.
ഉത്തരവ് സംബന്ധിച്ച് ഒക്ടോബര്‍ മാസത്തില്‍ നവമാധ്യമങ്ങളിലടക്കം ബോധവത്കരണം നടത്തും. നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും.
നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. കുട്ടികള്‍ അപകടത്തില്‍പ്പെട്ടാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്വമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.