വരണ്ടകാറ്റ് ശക്തിപ്രാപിക്കുന്നു; 70കിലോമീറ്റർ വേഗതയിൽ വീശിയടിക്കും; തീ കനൽ ഇനിയും വ്യാപിക്കും; വരുംദിവസങ്ങളില്‍ കൂടുതല്‍ വഷളാകും; എങ്ങും നരകതുല്യമായ കാഴ്ചകൾ; ഓടി രക്ഷപ്പെട്ട് ജനങ്ങൾ; മാളുകൾ ലക്ഷ്യമാക്കി കൊള്ളയടികളും വർധിക്കുന്നു; ഭീതിപ്പെടുത്തുന്ന ശൂന്യത; എല്ലാം പരമാവധി നിയന്ത്രിക്കാൻ ശ്രമിച്ച് അധികൃതർ; കാലിഫോർണിയയുടെ പകുതിയും കാട്ടുതീ വിഴുങ്ങുമ്പോൾ!
ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ ജനങ്ങൾ കുറച്ച് ദിവസങ്ങളായി നൂറ്റാണ്ടിലെ തന്നെ വലിയ കാട്ടുതീ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. യു.എസ്. ലോസ് ഏഞ്ചൽസിൽ പടര്‍ന്നുകൊണ്ടിരിക്കുന്ന കാട്ടുതീ വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യാപിച്ച് സ്ഥിതി കൂടുതൽ വഷളാകും. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുയാണ്.
'സാന്റ' ആന എന്ന വരണ്ടകാറ്റ് വീണ്ടും ശക്തിപ്രാപിക്കും അത് തീ വേഗത്തില്‍ പടരുന്നതിന് കാരണമാകുമെന്നുമാണ് ലോസ് ഏഞ്ചൽസ് കാലാവസ്ഥാ സര്‍വീസിന്റെ മുന്നറിയിപ്പ്. വരണ്ടക്കാറ്റ് ശക്തിപ്രാപിക്കുന്നുവെന്നാണ് മുന്നറിയിപ്പ്.
എങ്ങും ഭീതിജനകമായ കാഴ്ചകൾ എന്നാണ് അധികൃതർ പറയുന്നത്. കാറ്റ് മണിക്കൂറിൽ 70കിലോമീറ്റർ വീശാനും ചിലപ്പോഴൊക്കെ മണിക്കൂറില്‍ 120 കി.മീ. വേഗതയില്‍വരെ കാറ്റ് വീശിയടിക്കാൻ സാധ്യതകൾ ഉണ്ടെന്നാണ് മുന്നറിയിപ്പ്. സംഭവത്തെ തുടർന്ന് തീ നിയന്ത്രിക്കാൻ അധികൃതർ ഇപ്പോഴും പരമാവധി ശ്രമിക്കുകയാണ്.
അപകട മേഖലകളിൽ നിന്നും സ്ത്രീകൾ കുട്ടികൾ ഉൾപ്പടെയുള്ളവരെ വളരെ വേഗത്തിലാണ് ഒഴിപ്പിക്കുന്നത്. ഭൂമി അവസാനിക്കും വിധമുള്ള കാലാവസ്ഥയാണ് ഇപ്പോൾ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയയിൽ നടക്കുന്നത്. ഇതിനിടെ ചിലരുടെ മനുഷ്യാത്വ രഹിതമായ പ്രവർത്തികളും ഈ ദുരന്തത്തിലെ മറ്റൊരു കാഴ്ചയാണ്. കാട്ടുതീ പരക്കുന്നതിനിടെ പ്രാണ രക്ഷാർത്ഥം എല്ലാവരും ജീവൻ നിലനിർത്താൻ ഓടി രക്ഷപ്പെടുമ്പോൾ ചിലർ അവിടെയുള്ള ഒഴിഞ്ഞു കിടക്കുന്ന മാളുകളെ ലക്ഷ്യമാക്കി കൊള്ള നടത്തുകയാണ്.
വളരെ വേദനകാഴ്ചകളാണ് ഇതൊക്കെ കാരണം ഇപ്പോൾ ഒരു അതിജീവന ഘട്ടത്തിലൂടെയാണ് അവർ പോകുന്നത്. അപ്പോൾ ആ സമയത്തും കൊള്ളയടികൾ വച്ച് പുലർത്തുന്നത് നല്ല പ്രവർത്തിയല്ല. കൂടുതലും യുവ തലമുറകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. അവർ ശൂന്യമായി കിടക്കുന്ന മാളുകൾ കേന്ദ്രികരിച്ചാണ് റോബറി നടത്തുന്നത്. സംഭവത്തിന് പിന്നാലെ പ്രതികളെ പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ച മുതല്‍ പടരുന്ന കാട്ടുതീയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി 16 ആയി രേഖപ്പെടുത്തി. യഥാർത്ഥ മരണസംഖ്യ ഇതിലൂടെ എത്രയോ കൂടുതലാണെന്നാണ് വിവരങ്ങൾ. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെന്നത്, ഈറ്റണ്‍ എന്നീ കാട്ടുതീകളില്‍ വീടുകള്‍ ഉള്‍പ്പെടെ 12000-ലധികം നിര്‍മിതികള്‍ ഭാഗീകമായോ പൂര്‍ണമായോ കത്തിനശിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
അതുപോലെ, അതേസമയം, ചൊവ്വാഴ്ച ഏറ്റവും അപകടം നിറഞ്ഞ ദിവസമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ പരിശ്രമം നടത്തുന്നത്. ഇതിനൊപ്പം കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും കാട്ടു തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങിൽ അമേരിക്കയുടെ കൂടെ ഉണ്ട്.
വീശിയടിച്ച കാറ്റിൽ രൂപം കൊണ്ട് 'അഗ്നി ടൊർണാഡോ', നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ. അതുപോലെ, ഹെലികോപ്ടർ അടക്കമുള്ളവ ഉപയോഗിച്ചാണ് നിലവിൽ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. പസഫിക് സമുദ്രത്തിൽ നിന്നുമാണ് ജലം എത്തിക്കുന്നത്. ബ്രൻറ്വുഡ്, ലോസാഞ്ചലസിലെ മറ്റ് ജനവാസ മേഖലയിലേക്കും കാട്ടുതീ പടരുന്നത് അതീവ ആശങ്കയോടെയാണ് അധികൃതർ നിരീക്ഷിക്കുന്നത്.
അതേസമയം, ലോസാഞ്ചലസിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെന്നും അധികൃതർ അറിയിച്ചു. കാട്ടുതീ ബാധിച്ച മേഖലയിലെ ഏഴ് സ്കൂളുകൾക്ക് മാത്രമാണ് നിലവിൽ അവധി ഉള്ളത്. മേഖലയിലെ നഷ്ടം 150 ബില്യൺ ഡോളറിലേറെ എന്നാണ് പ്രാഥമിക സൂചനകൾ. പാലിസാഡസ് നടന്ന തീപ്പിടുത്തത്തിൽ ഇത് വരെ 23,713 ഏക്കർ കത്തി നശിച്ചു. ഈറ്റൺ തീപ്പിടുത്തം 14,117 ഏക്കർ കത്തിക്കഴിഞ്ഞു. വരണ്ട കാറ്റിന് ഇപ്പോൾ ശമനമുണ്ടെങ്കിലും ഉടൻ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.
ആറാം ദിവസവും ലോസാഞ്ചലസിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ബുധനാഴ്ചയോടെ വരണ്ട കാറ്റ് റെഡ് ഫ്ലാഗ് വിഭാഗത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. വരണ്ട കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വീശുമെന്നും 113 കിലോമീറ്റർ വേഗത വരെ വരണ്ട കാറ്റിന്റെ പരമാവധി വേഗതയെത്താമെന്നുമാണ് മുന്നറിയിപ്പ്.