പുല്ലുപാറ ബസ് അപകടത്തിൽ ട്വിസ്റ്റ്; കെഎസ്ആർടിസി ബസിന് 'ബ്രേക്ക്‌' തകരാർ സംഭവിച്ചിട്ടില്ലെന്ന് എംവിഡി; അപകടത്തിന് വഴിതിരിച്ചത് ഇക്കാരണത്താൽ; ആ കൊടുംവളവ് വെട്ടിയോടിച്ചപ്പോൾ നടന്നത് ഇത്; വെള്ള സൂപ്പർ ഡീലക്സ് ബസ് ഡ്രൈവറുടെ തുറന്നുപറച്ചിൽ കള്ളമോ?; നാലുപേരുടെ ജീവനെടുത്ത കെഎസ്ആർടിസി ബസ് ദുരന്തത്തിൽ ദുരൂഹത തുടരുമ്പോൾ!

Update: 2025-01-07 09:31 GMT

ഇടുക്കി: ഇന്നലെ രാവിലെയാണ് നാടിനെ നടുക്കി ഇടുക്കി പുല്ലുപ്പാറ കെഎസ്ആർടിസി ബസ് അപകടം നടന്നത്. അപകടത്തിൽ നാലുപേരുടെ ജീവനാണ് നഷ്ടമായത്. ബ്രേക്ക് നഷ്ട്ടമായ ബസ് നേരെ ഒമ്പത് അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇപ്പോഴിതാ, അപകടത്തിൽ എന്താണ് നടന്നതെന്ന് കൃത്യമായി എംവിഡി മറുപടി നൽകിയിരിക്കുകയാണ്. ഇതോടെ അപകട വാർത്തയിൽ വലിയ ട്വിസ്റ്റാണ് നടന്നിരിക്കുന്നത്.

പുല്ലുപാറയിൽ നടന്ന ബസ് അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. ചെറിയ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് എൻഫോഴ്‌സ്മെന്റ് ആർടിഒ കെ.കെ രാജീവ്‌ പറഞ്ഞു.

ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ ഡ്രൈവർ പറഞ്ഞിരുന്നു. കൊക്കയിൽ കിടന്നിരുന്ന ബസ് ഇന്നലെ രാത്രിയാണ് ഉയർത്തി പെരുവന്താനം പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

അതേസമയം, ബസ് അപകടത്തിൽ നാല് പേരാണ് മരിച്ചത്. തഞ്ചാവൂരിലേക്ക് തീർത്ഥാടന യാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു.

പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. ബസിൽ ഉണ്ടായിരുന്ന 33 പേർക്ക് പരിക്കേറ്റു. കുട്ടിക്കാനത്തെ വളവ് ഇറങ്ങിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവർ രാജീവ് കുമാർ പറഞ്ഞിരുന്നത്. മരിച്ചവരുടെ കുടുംബത്തിന് കെഎസ്ആർടിസി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ ചെലവും കെഎസ്ആർടിസി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അപകടം നടന്നപ്പോൾ തന്നെ നാട്ടുകാരും ശബരിമല തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിലുണ്ടായിരുന്ന പലരും താഴ്ച്ചയില്‍ നിന്നും സാവധാനം പിടിച്ച് റോഡിലെത്തുകയായിരുന്നു.

മൂന്ന് പേര്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊട്ടാരക്കര ഡിപ്പോയില്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന ബസ് മാവേലിക്കര ഡിപ്പോയില്‍ വാടകകയ്ക്ക് എടുത്താണ് തീര്‍ത്ഥയാത്രയ്ക്ക് പോയത്.

വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ രാജീവ്കുമാറിന് കാലിനാണ് പരുക്കേറ്റത്. ബ്രേക്ക് നഷ്ടമായപ്പോള്‍ വളവിനോട് ചേര്‍ന്ന് ഇടതു വശത്തുള്ള തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചതായും വാഹനം റോഡിന് കുറുകെ തിരിഞ്ഞ് പിന്‍ഭാഗമാണ് താഴേയ്ക്ക് പതിച്ചതെന്നും ഡ്രൈവര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. താഴ്ചയില്‍ നിന്നും വൈകുന്നേരത്തോടെ ബസ് ഉയര്‍ത്തി. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

Tags:    

Similar News