ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന; ഇന്ത്യ വികസിക്കുന്നത് വിദേശ രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല; രാജ്യത്ത് ജാതികളും മതങ്ങളും തമ്മിലുള്ള സാമൂഹിക ഐക്യം അത്യന്ത്യാപേക്ഷിതം; ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ആശങ്ക; മോഹന്‍ ഭാഗവത്
ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന
നാഗ്പൂര്‍: ഇന്ത്യക്കെതിരെ രാജ്യാന്തര ഗൂഢാലോചന നടന്നുക്കുന്നുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യ വികസിക്കുന്നത്
മറ്റ് രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നവരാത്രിയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നാഗ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസംഗം. ആഗോള തലത്തില്‍ ഹിന്ദുക്കല്‍ നേരടുന്ന പ്രശ്‌നങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്തു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടക്കുകയാണ്. അവിടെ ഹിന്ദുക്കള്‍ മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്ക് മുഴുവന്‍ ഇന്ത്യ സര്‍ക്കാറിന്റെ സഹായം ആവശ്യമാണെന്നും ഭാഗവത് പറഞ്ഞു.ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കായി ഇന്ത്യയിലെ ഹിന്ദുവിഭാഗം ഒന്നിച്ച് തെരുവിലിറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബലഹീനരായിരിക്കുക എന്നത് ഒരു കുറ്റമാണ്. അവരുടെ പ്രദേശത്ത് എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കേണ്ടത് ബംഗ്ലദേശാണ്. ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണം നല്ലതല്ല. അവിടെ ഹിന്ദുക്കളെ ലക്ഷ്യമിടുകയാണ്. അവര്‍ക്ക് സഹായം ആവശ്യമാണ്. അവര്‍ക്ക് ഇന്ത്യയില്‍നിന്നു മാത്രമല്ല, ലോകമെമ്പാടുമുള്ള പിന്തുണ ലഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദു മതം മനുഷ്യത്വത്തിന്റെയും ലോകത്തിന്റെയും മതമാണ്'' മോഹന്‍ ഭാഗവത് പറഞ്ഞു.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നാടിനെ തന്നെ നാണക്കേടാണെന്ന് ആര്‍.ജികര്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായത് ചൂണ്ടിക്കാട്ടി മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ ജാതികളും മതങ്ങളും തമ്മിലുള്ള ഐക്യം അത്യാവശ്യമാണ്. സാമൂഹികമായ ഐക്യത്തിന് ഇത് അത്യന്ത്യാപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുറ്റകൃത്യം നടന്നിട്ടും ഇരയ്ക്ക് നീതി നിഷേധിക്കപ്പെട്ടത് സമൂഹത്തെ നിരാശപ്പെടുത്തുന്നതാണ്. സാമൂഹിക ഐക്യത്തിനു ജാതികള്‍ക്കും മതങ്ങള്‍ക്കും അതീതമായി വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള സൗഹൃദം ആവശ്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ പലരീതിയില്‍ നടക്കുന്നുണ്ട്. ഡീപ് സ്‌റ്റേറ്റ്, കള്‍ച്ചറല്‍ മാര്‍ക്കിസ്റ്റുകള്‍ എന്നിവരെല്ലാം ഇത്തരത്തില്‍ ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആശങ്കക്കുള്ള കാരണമാണ്. അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്നതും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
അതേസമയം, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. ഒരു ഭാഷ മാത്രമാണ് ഏറ്റവും മഹത്തരമെന്ന് പറയുന്നത് തെറ്റാണ് . ഇന്ത്യയില്‍ സംസാരിക്കുന്ന എല്ലാ ഭാഷയും ദേശീയ ഭാഷകളാണ്. ഒരു ഭാഷയെ അടിച്ചേല്‍പ്പിക്കുന്നത് തെറ്റാണ്. മലയാളവും തമിഴുമെല്ലാം ദേശീയ ഭാഷകളാണ്. എല്ലാ ഭാഷകളുടെയും ആശയം ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ആര്‍എസ്എസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ സുരേഷ് ഭയ്യാജി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. െ
തക്കേ ഇന്ത്യന്‍ ഭാഷകളുടെ പേരുകള്‍ എടുത്തു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഭാഷാപരമായി വിഷയത്തില്‍ ആര്‍എസ്എസ് നിലപാട് മയപ്പെടുത്തുന്നു എന്ന സൂചനയാണ് ഭയ്യാജിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നതും. ദക്ഷിണേന്ത്യയില്‍ അടക്കം ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് ആര്‍എസ്എസ്.