ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം; മീഡിയാ വണ്ണിലെയും ഏഷ്യാനെറ്റ് ന്യൂസിലെയും മുന്‍ ജേണലിസ്റ്റ് ട്രെയിനി; സിനിമയോട് പാഷനായപ്പോള്‍ ഫ്രീലാന്‍സ് അവതാരകയായി; താര അഭിമുഖങ്ങള്‍ സിനിമയിലേക്ക് വഴിതുറന്നു; ഗിന്നസ് പക്രുവിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക്; 'ഹൂ കെയേഴ്‌സ്' എന്ന വാക്കില്‍ രാഹുലിനെ വീഴ്ത്തി; വന്‍മരത്തെ വീഴ്ത്തിയ പെണ്‍മരം! റിനി ആന്‍ ജോര്‍ജ്ജിന്റെ കഥ..!
വന്‍മരത്തെ വീഴ്ത്തിയ പെണ്‍മരം! റിനി ആന്‍ ജോര്‍ജ്ജിന്റെ കഥ..!
കൊച്ചി: റിനി ആന്‍ ജോര്‍ജ്ജ്...! രണ്ട് ദിവസമായി കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പെണ്‍ശബ്ദമാണ് ഇവര്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പടിയിറങ്ങേണ്ടി വന്നത് ഒരു അഭിമുഖത്തില്‍ സ്വന്തം അനുഭവത്തിനൊപ്പം 'ഹൂ കെയേഴ്‌സ്' എന്ന വാക്കു കൂടി പറഞ്ഞതു കൊണ്ടാണ്. ഇതോടെയാണ് സോഷ്യല്‍ മീഡിയ ഒരിക്കല്‍ ചര്‍ച്ച ചെയ്ത വിവാദ വിഷയം വീണ്ടും പൊങ്ങിയതും അത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദമായി മാറിയതും. ഒരിക്കല്‍ പോലും രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന പേരു പറയാതെയാണ് റിനിയുടെ വാക്കുകള്‍. എന്നിട്ടു കേരള രാഷ്ട്രീയത്തിലെ ഒരു വിലപ്പെട്ട വിക്കറ്റ് വീണു. കോണ്‍ഗ്രസിന്റെ ഭാവി വാഗ്ദാനമായി അറിയപ്പെട്ട രാഹുലിന് മുന്നില്‍ ഇനി വഴികള്‍ എളുപ്പമാകില്ല.
കേരളാ രാഷ്ട്രീയത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് രാജിവെച്ച് പുറത്തു പോകേണ്ടി വന്നവര്‍ നിരവധിയാണ്. പി ടി ചാക്കോയില്‍ തുടങ്ങുന്നു ഈ നേതാക്കളുടെ പട്ടിക. പി.ജെ. ജോസഫ്, നീലലോഹിത ദാസന്‍ നാടാര്‍, ജോസ് തെറ്റയില്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.ബി ഗണേഷ്‌കുമാര്‍ തുടങ്ങിയവരൊക്കെ ഇത്തരം വിവാദങ്ങളില്‍ പെട്ടവരാണ്. എന്നാല്‍, മന്ത്രിസ്ഥനത്തും നിന്നു പോയെങ്കിലും ഇവരാരും എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നില്ല. ആ കീഴ്വഴക്കം രാഹുല്‍ മാങ്കൂട്ടത്തിലും തുണയായി മാറുമെന്നാണ് കരുതുന്നത്.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തും നിന്നും സ്ത്രീവിഷയത്തില്‍ രാജിവെച്ച രാഹുലിന് ഇനി കാര്യങ്ങള്‍ എളുപ്പമാകില്ല. ഇപ്പോഴുയര്‍ന്ന വിവാദങ്ങല്‍ കേരള സമൂഹത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായക്കഴിഞ്ഞു. അതുകൊണ്ട് തന്നെ രാഹുലിന് വലിയ വെല്ലുവിളികളാണുള്ളത്. ഈ ചെറിയ പ്രായത്തില്‍ കേരളത്തില്‍ വലിയ ജനസ്വാധീനമുള്ള നേതാവായി മാറിയ രാഹുലിനെ വീഴ്ത്തിയത് റിനിയെന്ന മുന്‍ മാധ്യമപ്രവര്‍ത്തകയാണ്. പേര് വെളിപ്പെടുത്താതെ റിനി നല്‍കി സൂചനകളാണ് രാഹുലിന്റെ രാജിയിലേക്ക് നയിച്ചതും.
മുന്‍ മാധ്യമപ്രവര്‍ത്തക, അഭിനയത്തോടെ പാഷന്‍
ഇന്നലെ റിനിയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയായപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ തിരഞ്ഞത് ആരാണ് റിനി ആന്‍ ജോര്‍ജ്ജ് ആരാണെന്നാണ്. യുവ നേതാവ് നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. മൂന്നര വര്‍ഷം മുന്‍പായിരുന്നു ആദ്യ അനുഭവം. അതിന് ശേഷമാണ് ഇയാള്‍ ജനപ്രതിനിധി ആയത്. ഇയാളില്‍നിന്ന് പീഡനം നേരിട്ട വേറെയും പെണ്‍കുട്ടികളുണ്ട്. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. 'ഹു കെയേഴ്സ്' എന്നാണ് നേതാവിന്റെ മനോഭാവം എന്നും, ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും ഇനി അക്കാര്യം ആലോചിക്കും- ഇതായിരുന്നു റിനി നല്‍കി അഭിമുഖത്ിലെ വാക്കുകള്‍.
ഇതോടെ എല്ലാ ശ്രദ്ധയും റിനിയിലേക്ക് എത്തി. യുവ നേതാവിന്റെ പേര് റിനി തുറന്നു പറയുമോ എന്ന ചോദ്യമുയര്‍ന്നു. എന്നാല്‍, ഒരിക്കലും പേരു പറയാതെ താന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ വീണ്ടും ആവര്‍ത്തിച്ചു. ഇത് രാഹുലിന്‌റെ രാജിയിലെത്തിച്ചു. യുവതിയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്ന വിധത്തില്‍ സൈബര്‍ പ്രചരണം ഉണ്ടായപ്പോഴും അതെല്ലാം തകര്‍ന്നു. കാരണം രാഷ്ട്രീയപശ്ചാത്തലം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനോടാണ് അവര്‍ക്ക് കൂടുതല്‍ ബന്ധം.
സംസ്ഥാനത്തെ ഒരു പ്രമുഖ സാമ്പത്തിക വിദഗ്ധന്റെ മകളാണ് റിനി ആന്‍ ജോര്‍ജ്ജ്. പ്രൊഫഷണലി മാധ്യമപ്രവര്‍ത്തകയാണ് റിനി ആന്‍ ജോര്‍ജ്. യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത റിനി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇന്റേണ്‍ ആയാണ് ജോലി ആരംഭിച്ചത്. തുടര്‍ന്ന് 2017ല്‍ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലൂടെയാണ് ജോലിയില്‍ തുടക്കം. 2019ല്‍ മീഡിയവണ്ണിലേക്ക് ചേക്കേറി. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ട്രെയിനി ആയി മീഡിയവണ്ണില്‍ ജോലി ചെയ്ത അവര്‍ തൊട്ടടുത്ത വര്‍ഷം ഏഷ്യാനെറ്റ് ന്യൂസിലെത്തി.
ഏഷ്യാനെറ്റ് ന്യൂസിലെ ഡ്രീം ഹോം എന്ന അഭിമുഖ പരിപാടിയാണ് നടത്തിയത്. അഭിമുഖങ്ങളോടായിരുന്നു റിനിക്ക് താല്‍പ്പര്യം. ഇതോടെ മുഖ്യധാരാ ചാനലുകളിലെ ജോലി അവസാനിപ്പിച്ചു ഫ്രീലാന്‍സ് അവതാരകായി അവര്‍ മരി. ഏഷ്യാനെറ്റ് പ്ലസ്, കൈരളി വി, കൗമുദി ടിവി തുടങ്ങിയ ചാനലുകളില്‍ വിവിധ പ്രോഗ്രാമുകളുടെ അവതാരകയായിട്ടുണ്ട്. കൂടാതെ കൊച്ചി കേന്ദ്രീകരിച്ചു സിനിമാ പ്രമോഷന്‍ നടത്തുന്ന യുട്യൂബ് ചാനലുകളുടെയും ഭാഗാമായി. ഈ സിനിമാ ബന്ധങ്ങളാണ് അവരെ യുവനടിയാക്കി മാറ്റിയത്.
ഗിന്നസ് പക്രു നായകനായി ആര്യന്‍ വിജയ് സംവിധാകനായ 916 കുഞ്ഞൂട്ടന്‍ എന്ന സിനിമയിലൂടെയാണ് റിനി ആന്‍ ജോര്‍ജ് സിനിമാഭിനയത്തിന് തുടക്കമിട്ടത്. ടിനി ടോമിന്റെ സജഷനിലായിരുന്നു അത്. ഈ വര്‍ഷം മെയ് മാസത്തില്‍ പുറത്തിറങ്ങിയ സിനിമ നിലവില്‍ ആമസോണ്‍ പ്രൈം വിഡിയോയില്‍ സ്ട്രീം ചെയ്യുകയാണ്. ആര്യന്‍ വിജയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇത്. വീണ്ടും സിനിമാ രംഗത്ത് സജീവമാകാന്‍ തയ്യാറെടുക്കവേയാണ് തനിക്കുണ്ടായ മോശം അനുഭവത്തെ കൗമുദി മൂവീസിനോട് തുറന്നത് പറഞ്ഞത്. ഈ തുറന്നു പറച്ചില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കറ്റ് തെറിപ്പിച്ചു.
പറഞ്ഞതില്‍ ഉറച്ചു നിന്നു, തെറിച്ചത് രാഹുലിന്റെ വിക്കറ്റ്..!
മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച യുവ രാഷ്ട്രീയ നേതാവുമായി ബന്ധപ്പെട്ട് റിനി ആന്‍ ജോര്‍ജ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിരുന്നു. ആരാണ് യുവനേതാവെന്ന ചോദ്യത്തോടും ഏതാണ് രാഷ്ട്രീയ പാര്‍ട്ടി എന്ന ചോദ്യത്തോടും പ്രതികരിക്കാന്‍ തയ്യാറായെങ്കിലും ഇക്കാര്യത്തില്‍ റിനി കൃത്യമായ സൂചന നല്‍കി. 'ഹൂ കെയേഴ്‌സ്' എന്ന ആറ്റിറ്റിയൂഡുള്ള യുവനേതാവില്‍ നിന്നാണ് ഈ അനുഭവമുണ്ടായതെന്ന് പലതവണ റിനി ആവര്‍ത്തിച്ചുപറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി പിതൃതുല്യമായ അടുപ്പം റിനിക്കുണ്ട്. ഇക്കാര്യം തുറന്നു പറഞ്ഞു കൊണ്ടാണ് അവര്‍ രംഗത്തുവന്നതും. പല സ്ത്രീകള്‍ക്കും ഇയാളില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും കോണ്‍ഗസ് നേതാക്കളുടെ കുടുംബത്തിലേക്കും ഈ നേതാവിന്റെ അശ്ലീലങ്ങള്‍ നീണ്ടെന്നും ആരോപണം ഉയര്‍ത്തി. റിനിയുടെ പിന്‍മാറ്റമില്ലാത്ത നിലപാടാണ് രാഹുലിന്റെ രാജി വേഗത്തിലാക്കിയതും.
വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും നടി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഒരു വ്യക്തിയോടല്ല തന്റെ യുദ്ധം. വ്യക്തിപരമായി ആരെയും പേര് എടുത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഈ വിഷയത്തില്‍ ഞാന്‍ ആദ്യം മുന്നോട്ട് വന്നപ്പോള്‍ എന്നെക്കുറിച്ച് ചില പേരുകള്‍ വരെ പറഞ്ഞ് അധിക്ഷേപിക്കുന്ന രീതിയുണ്ടായി. പിന്നീട് പലരും പരാതിയുമായി വരുന്നുണ്ടെന്ന് മനസ്സിലായി. ഏതെങ്കിലും പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തതല്ല ഈ വിവാദം. ഞാന്‍ വ്യക്തിപരമായി ആരെയും പേര് എടുത്ത് പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ യുദ്ധം ഒരു വ്യക്തിയോടല്ല, മറിച്ച് സമൂഹത്തിലെ തെറ്റായ പ്രവണതകളോടുള്ളതാണ്. രാഷ്ട്രീയ നേതാവ് എങ്ങിനെ ആയിരിക്കണം എന്നത് മാത്രമാണ് എന്റെ വിഷയം'.
രാഹുല്‍ രാജിവെച്ചതില്‍ തനിക്ക് വ്യക്തിപരമായ ഒരു താത്പര്യമില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു. 'അത് എന്താണെങ്കിലും തീരുമാനമെടുക്കേണ്ടത് ആ പ്രസ്ഥാനമാണ്. ആ വ്യക്തി ഇനിയെങ്കിലും നവീകരിക്കപ്പെടണം എന്നാണ് പറയാനുള്ളത്. ഇപ്പോഴും നല്ല സുഹൃത്തായിട്ടാണ് അദ്ദേഹത്തെ കാണുന്നത്.
നിരന്തരം ആരോപണങ്ങള്‍ വരികയാണ്. ചില ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നു. ഞാന്‍ ഉന്നയിച്ചത് അത്രയും ?ുരുതരമായ ആരോപണങ്ങളാണ് എന്ന് പറയുന്നില്ല. വ്യക്തിപരമായി ഇതില്‍ ഒരു സന്തോഷവുമില്ല. ഒരു പ്രധാനപ്പെട്ട നേതാവിനെതിരേ ചിത്രം സഹിതം ആരോപണം വരുമ്പോള്‍ അത് അന്വേഷിക്കണം. ഇദ്ദേഹത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായവര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഭയമാണ് എന്നാണ് എന്നോട് പറഞ്ഞത്. അവര്‍ നിയമപരമായി മുന്നോട്ട് പോകുമോ എന്ന് എനിക്കറിയില്ല. സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ പോരാട്ടമാണിത്.
രാഷ്ട്രീയമായ സംരക്ഷണം ഈ ആരോപണവിധേയന് ലഭിക്കുമെന്ന ആശങ്കയൊന്നും എനിക്കില്ല. എന്റെ ഭാ?ഗം ശരിയാണെങ്കില്‍ അത് ശരിയിലേക്ക് തന്നെയെത്തുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. സാമൂഹികമാധ്യമങ്ങളില്‍ കാര്യങ്ങള്‍ വന്നതോടെയാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. അതിന് ശേഷം അദ്ദേഹത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഏതൊരു വ്യക്തിക്കും സെക്കന്‍ഡ് ലൈഫുണ്ട്. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ എന്താകുമെന്ന് എനിക്കറിയില്ല', ആന്‍ കൂട്ടിച്ചേര്‍ത്തു.