കലാപകലുഷിതമായ മണിപ്പൂരിലേക്ക് പോകാന്‍ പലകും ഭയക്കുമ്പോള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത 'ആക്ഷന്‍ ഹീറോ'! സുരക്ഷ പരമാവധി കുറിച്ച് ബിഷ്ണുപൂരിലെ ആശുപത്രിയിലെത്തി സാധാരണക്കാരേയും കണ്ടു: ആ വലിയ ഇടപെടലുകള്‍ക്കിടെ 'കാണാനില്ലായ്മ' ചര്‍ച്ച തൃശൂരില്‍; മന്ത്രി ശിവന്‍കുട്ടി അറിയാന്‍ സുരേഷ് ഗോപി നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കിയ കഥ
ന്യൂഡല്‍ഹി: മണപ്പൂരിലെ സംഘര്‍ഷം രാജ്യമാകെ ചര്‍ച്ചയായതാണ്. അതിന് ശേഷം ബിജെപിക്കെതിരെ വലിയ ആരോപണങ്ങളുണ്ടായി. പല ബിജെപി നേതാക്കളും മണിപ്പൂരിലേക്ക് പോകാന്‍ പോലും ഭയന്നു. ഇതിനിടെയിലും ആ ദൗത്യം ഏറ്റെടുത്ത കേന്ദ്രമന്ത്രിയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ഔദ്യോഗിക പരിപാടികളുമായി മണിപ്പൂരിലായിരുന്നു സുരേഷ് ഗോപി. ആശുപത്രിയില്‍ അടക്കം എത്തി സാധാരണക്കാരെ കണ്ട സുരേഷ് ഗോപി അവിടെ നടത്തിയ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാണ്.
പാര്‍ലമെന്റ് സമ്മേളനത്തിലും സജീവമായിരുന്നു. മണിപ്പൂരില്‍ വിനോദ സഞ്ചാരപദ്ധതികളുടെ നടത്തിപ്പുമായിട്ടായിരുന്നു യാത്ര. ആ സംസ്ഥാനത്തെ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ നടത്തിയ സന്ദര്‍ശനം. സര്‍ക്കാര്‍ പദ്ധതികളുമായി അങ്ങോട്ടു പോകാന്‍ പലരും മടിക്കുമ്പോഴായിരുന്നു ആക്ഷന്‍ ഹീറോയുടെ ആ യാത്ര. മണിപ്പൂരിലെ വികസന പദ്ധതികളും ടൂറിസം സാധ്യതകളും അവലോകനം ചെയ്യാനും സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനുമായി സുരേഷ്‌ഗോപി ബിഷ്ണുപൂര്‍ ജില്ല വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു.
മണിപ്പൂരിലെ വികസന പദ്ധതികളും ടൂറിസം സാധ്യതകളും അവലോകനം ചെയ്യാനും സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനുമായി സുരേഷ്‌ഗോപി ബിഷ്ണുപൂര്‍ ജില്ല വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. ഇവിടെയാണ് പൊതു ജനങ്ങളുമായി സംവദിക്കാന്‍ ആശുപത്രിയില്‍ പോലും എത്തിയത്. മണിപ്പൂരിലെ കലാപം അറുതിയായെന്ന സന്ദേശം പൊതു ജനങ്ങള്‍ക്ക് പോലും പകര്‍ന്നു നല്‍കാന്‍ ഇതിലൂടെയായി. ഇത്തരത്തിലെ ഉത്തരവാദിത്തങ്ങള്‍ സുരേഷ് ഗോപി ഇനി കൂടുതലായി ഏറ്റെടുക്കും. മണിപ്പൂരിലെ ഇടപെടല്‍ ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരനെ പോലെ പരമാവധി സുരക്ഷ കുറച്ചായിരുന്നു പൊതു ജനങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഇറങ്ങി ചെല്ലല്‍. കടുത്ത സുരക്ഷയ്ക്ക് നടുവില്‍ അവിടെ ചെല്ലേണ്ട കാര്യമില്ലെന്ന് കൂടിയുള്ള സന്ദേശമാണ് ഇതിലൂടെ സുരേഷ് ഗോപി നല്‍കിയത്.
അങ്ങനെ വടക്കു കിഴക്കന്‍ സംസ്ഥാനത്തെ കീഴടക്കി കേന്ദ്ര സര്‍ക്കാര്‍ പ്രതിച്ഛായ ഉയര്‍ത്തുന്നതിനിടെയാണ് സുരേഷ് ഗോപിയെ കാണാനില്ലെന്നും ഒളിവില്‍ പോയി എന്നെല്ലാം പ്രചരിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ പോകുന്ന മലയാളി എംപിമാര്‍ക്കും സുരേഷ് ഗോപിയെ കാണാം. എന്നിട്ടും സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതി യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന് നല്‍കി. മന്ത്രി ശിവന്‍കുട്ടിയും ഒളിവില്‍ പോയതിനെ പരിഹസിച്ചു. മണിപ്പൂരില്‍ ആശുപത്രിയിലുള്ള കുട്ടിയോട് പോലും ഹിന്ദിയില്‍ സംസാരിക്കുന്ന കേന്ദ്രമന്ത്രി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മണിപ്പൂരിലെ പ്രത്യേക സാഹചര്യത്തിലാണ് ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നത്. ഇത്തരം ഔദ്യോഗിക ഉത്തരവാദിത്തമുളളതുകൊണ്ടാണ് സുരേഷ് ഗോപി കേരളത്തിലേക്ക് വരാത്തത് എന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിശദീകരണം. സിനിമാ ഷൂട്ടിംഗ് തിരിക്കുകള്‍ തീര്‍ന്നതോടെയാണ് ഭരണകാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ സുരേഷ് ഗോപി കേന്ദ്രീകരിക്കുന്നത്. വിവാദ വിഷയങ്ങളില്‍ പ്രതികരണം ഒഴിവാക്കാനും സുരേഷ് ഗോപി ആഗ്രഹിക്കുന്നുണ്ട്. ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ വിവിധ വികസന നേട്ടങ്ങള്‍ക്കായുള്ള നല്ല മണിപ്പൂരിന്റെ ഭാവിക്കായുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു സുരേഷ് ഗോപിയുടെ യാത്ര.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിലും ഒഡീഷയില്‍ കന്യാസ്ത്രീകളും മലയാളി വൈദികനും ആക്രമിക്കപ്പെട്ടതിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയില്‍ നിന്നും പ്രതികരണങ്ങള്‍ വരാത്തതിനെത്തുര്‍ന്ന് നിരവധി വിമര്‍ശനങ്ങളായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. സുരേഷ്‌ഗോപിയെ കാണാനില്ലെന്ന് പറഞ്ഞ് സമൂഹമാധ്യമത്തിലടക്കം ട്രോളുകള്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു.
'തൃശ്ശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു'എന്ന് മന്ത്രി ശിവന്‍ കുട്ടിയും 'ഞങ്ങള്‍ തൃശ്ശൂരുകാര്‍ തെരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണമോ എന്നാശങ്ക'എന്ന് ഓര്‍ത്തഡോക്സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും ഫേസ് ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരുന്നു.