ഭീകരതയുടെ യഥാര്‍ത്ഥ കാരണം മതമാണോ? സ്വതന്ത്രചിന്തകര്‍ ഇസ്ലാമോഫോബിയ പരത്തുന്നുണ്ടോ? 'ഇസ്ലാം സമാധാനമോ' സംവാദത്തില്‍ മാറ്റുരയ്ക്കുന്നത് ആരിഫ് ഹുസൈന്‍ തെരുവത്തും, കെ കെ നൗഷാദും; വിബ്ജിയോര്‍-25 സെമിനാറിന് ഒരുങ്ങി താമരശ്ശേരി

വിബ്ജിയോര്‍-25 സെമിനാറിന് ഒരുങ്ങി താമരശ്ശേരി

Update: 2025-02-15 15:13 GMT

കോഴിക്കോട്: ഇസ്ലാം സമാധാനമാണോ? ലോകത്ത് ഇസ്ലാം പ്രതിക്കൂട്ടിലായിട്ടുള്ള നിരവധി ഭീകാരാക്രമണങ്ങളുടെ യഥാര്‍ത്ഥ കാരണം മതമാണോ? ഒരു കൂട്ടം ആളുകള്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മത സമൂഹം മറുപടി പറയേണ്ട കാര്യമുണ്ടോ? സ്വതന്ത്രചിന്തകര്‍ ഇസ്ലാമോഫോബിയ പരത്തുന്നുണ്ടോ? സോഷ്യല്‍ മീഡിയയിലടക്കം, ലോക വ്യാപകമായി ഇന്നും വലിയ ചര്‍ച്ചയായ ചോദ്യങ്ങളാണിവ. ഇതിനുള്ള ഉത്തരം തേടി വീണ്ടുമൊരു സംവാദം കൂടി നടക്കുകയാണ്.

ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബല്‍ ഫെബ്രുവരി പതിനാറാം തീയതി ഞായറാഴ്ച, കോഴിക്കോട് താമരശ്ശേരിയില്‍ നടത്തുന്ന വിബ്ജിയോര്‍-25 സെമിനാറിലാണ്, സ്വതന്ത്രചിന്തകനും, പ്രഭാഷകനുമായ ആരിഫ് ഹുസൈന്‍ തെരുവത്തും, ഇസ്ലാമിക പ്രഭാഷകന്‍ കെ കെ നൗഷാദും ( വേളം പെരുവയല്‍) മാറ്റുരയ്ക്കുന്നത്.




സുശീല്‍ കുമാര്‍ മോഡറേറ്റര്‍ ആയിരുക്കും.ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെയുള്ള സെമിനാറില്‍, 'ഫെര്‍ട്ടിലിറ്റി ആന്‍ഡ് പ്രെഗ്നന്‍സി ഫാക്സ്റ്റ് ആന്‍ഡ് ഫാലീസ്' എന്ന ചര്‍ച്ചയില്‍ ഡോ ശിവദാസ് കൊക്കൂരി, സുരേഷ് ചെറൂളിയുമായി സംവദിക്കും. എം റിജു, ജാഫര്‍ ചളിക്കോട് എന്നിവരും പ്രസന്റേഷനുകള്‍ അവതരിപ്പിക്കും.



സംവാദത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Tags:    

Similar News