സമരം ചെയ്യുന്നത് എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിലെ കരാര്‍ ജീവനക്കാര്‍; പേരു ദോഷം അദാനിക്കും; തിരുവനന്തപുരം വിമാനത്താവളത്തിന് ഈ സമരം വിനയാകുമ്പോള്‍; വലയുന്നത് യാത്രക്കാര്‍

കരാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ വിമാനങ്ങള്‍ അര മണിക്കൂര്‍ വരെ വൈകി

Update: 2024-09-08 01:28 GMT

തിരുവനന്തപുരം: അദാനിക്കും കേരളം പണി കൊടുക്കുമോ? തിരുവനന്തപുരം വിമാനത്താവളത്തിലെ പ്രവര്‍ത്തനത്തെ താറുമാറാക്കി ഒരു വിഭാഗം ജീവനക്കാരുടെ സമരം ആദാനി ഗ്രൂപ്പിനെ ഞെട്ടിച്ചു. രാത്രി തുടങ്ങിയ പ്രതിഷേധം തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകളെയും യാത്രക്കാരെയും വല്ലാതെ ബാധിച്ചു. നേട്ടങ്ങളിലേക്ക് കുതിക്കുന്ന വിമാനത്താവളത്തിന് തിരിച്ചടിയാണ് ഇത്തരം സമരങ്ങള്‍.

എയര്‍ഇന്ത്യ സാറ്റ്‌സിലെ കരാര്‍ തൊഴിലാളികളാണ് പണിമുടക്കിന് നേതൃത്വം നല്‍കിയത്. ശമ്പള പരിഷ്‌കാരവും ബോണസും ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം. ഇവിടുത്തെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്. എന്നാല്‍ ഇത് അദാനിക്കാണ് തലവേദനയായത്. അദാനിയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. അതുകൊണ്് ഇവിട പ്രവര്‍ത്തനം മുടങ്ങുന്നത് അദാനിയെയാണ് ബാധിക്കുന്നത്. വ്യോമ രചിത്രത്തില്‍ തെന്ന ഇന്ത്യയില്‍ ഇത്തരം സമരം അത്യപൂര്‍വ്വമാണ്.

സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ബെംഗളുരുവില്‍ നിന്ന് രാത്രി എത്തിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കാനായില്ല. യാത്രക്കാര്‍ മണിക്കൂറുകളായി ആയി വിമാനത്തില്‍ തുടരുകയായിരുന്നു. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് പകരമായി താത്കാലിക ജീവനക്കാരെ നിയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ വിമാന കമ്പനി അധികൃതര്‍ ശ്രമിച്ചത് വിമാനത്താവളത്തില്‍ വലിയ പ്രശ്‌നമായി മാറി. സര്‍വീസുകള്‍ തടസ്സപ്പെടാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വാമനത്താവളത്തിലെ 'എയര്‍ ഇന്ത്യ സാറ്റ്സ്' കരാര്‍ത്തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സമരം ആരംഭിച്ചത്. കേന്ദ്ര ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ പലതവണ ചര്‍ച്ച നടന്നെങ്കിലും ശമ്പളപരിഷ്‌കരണം നടത്താനോ, ബോണസ് തീരുമാനിക്കാനോ മാനേജ്മെന്റ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് സമരം തുടങ്ങാന്‍ സി.ഐ.ടി.യു., ബി.എം.എസ്., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി. എന്നീ സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ പണിമുടക്കില്‍ വിമാനങ്ങള്‍ അര മണിക്കൂര്‍ വരെ വൈകി. ഒരു സര്‍വീസും റദ്ദാക്കിയിട്ടില്ലെന്നും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ചില സര്‍വീസുകള്‍ 30 മിനിറ്റു വരെ ഇനിയും വൈകിയേക്കും.

Tags:    

Similar News