കംബോഡിയയില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; 16 യാത്രക്കാര്‍ മരിച്ചു

കംബോഡിയയില്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; 16 യാത്രക്കാര്‍ മരിച്ചു

Update: 2025-11-21 08:36 GMT

നോം പെന്‍: കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പ്രശസ്തമായ അങ്കോര്‍ വാട്ട് ക്ഷേത്ര സമുച്ചയത്തിന്റെ ആസ്ഥാനമായ സീം റീപ്പില്‍ നിന്ന് തലസ്ഥാനമായ നോം പെന്നിലേക്ക് പോകുകയായിരുന്ന ബസാണ് മധ്യ പ്രവിശ്യയായ കമ്പോങ് തോമില്‍ വച്ച് വ്യാഴാഴ്ച പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് മേധാവി സിവ് സോവന്ന പറഞ്ഞു.

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് വിവരം. ബസില്‍ 40 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ബസിലുണ്ടായിരുന്നവരെല്ലാം കംബോഡിയക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2024 ല്‍ കംബോഡിയയില്‍ അപകടങ്ങളില്‍ 1,509 പേര്‍ മരിച്ചു. 2025ല്‍ ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യത്ത് 1,062 പേരാണ് അപകടങ്ങളില്‍ മരിച്ചത്.

Tags:    

Similar News