വിമാനയാത്രക്കിടെ മുന്‍ സൈനിക മേധാവി മരണപ്പെട്ടു; അടിയന്തിര ലാന്‍ഡിംഗ് നടത്തി ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം

അടിയന്തിര ലാന്‍ഡിംഗ് നടത്തി ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം

Update: 2025-10-08 04:26 GMT

ലണ്ടന്‍: ലണ്ടനില്‍ നിന്നും നൈജീരിയയിലേക്ക് പറക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം, യാത്രക്കാരനായ മുന്‍ സൈനിക മേധാവിയുടെ മരണത്തെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. ഞായറാഴ്ച രാത്രി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ച വിമാനം തിങ്കളാഴ്ച രാവിലെ 5 മണിക്ക് അബുജയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു.


എന്നാല്‍, യാത്ര തുടങ്ങി രണ്ടര മണിക്കൂര്‍ മാത്രം കഴിഞ്ഞപ്പോള്‍ വിമാനം ബാഴ്സിലോണയിലെ എല്‍ പ്രാറ്റ് വിമാനത്താവളത്തിന്‍ലേക്ക് തിരിച്ചുവിടാന്‍ പൈലറ്റ് നിര്‍ബന്ധിതനാവുകയായിരുന്നു. പ്രായം 80 കളിലുള്ള ഒരു നൈജീരിയന്‍ യാത്രക്കാരന്‍ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്നായിരുന്നു ഇത്.


ഇയാള്‍ നൈജീരിയയിലെ എയര്‍ വൈസ് മാര്‍ഷല്‍ ആയിരുന്നു എന്ന് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു കെയില്‍ കാന്‍സര്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. അതിനു ശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് മരണമെത്തിയത്. വിമാനം അടിയന്തിരമായി നിരത്തിറക്കിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ഇതിനെ തുടര്‍ന്ന് ഒരു ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍ ആവുകയും ചികിത്സ തേടേണ്ടതായും വന്നു.

Tags:    

Similar News