അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി കോടതിയില്‍ ഹാജരായി; കോടതി മുറിയില്‍ നിര്‍വികാരയായി പെണ്‍കുട്ടി
അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടി കോടതിയില്‍ ഹാജരായി
ക്ലീവ്‌ലാന്‍ഡ്: അമേരിക്കയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ പത്ത് വയസ്സുള്ള പെണ്‍കുട്ടി കോടതിയില്‍ ഹാജരായി. സ്വന്തം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നിര്‍വ്വികാരമായ മുഖത്തോടെയാണ് പെണ്‍കുട്ടി കോടതി മുറിയില്‍ നിന്നത്. പ്രായം കാരണം പരസ്യമായി പേര് വെളിപ്പെടുത്താന്‍ കഴിയാത്ത പെണ്‍കുട്ടി, ഒഹായോയിലെ ക്ലീവ്‌ലാന്‍ഡില്‍ അഞ്ച് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതാണ്. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം നടന്നത്.
തന്റെ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായും വികൃതമായതായും കണ്ടെത്തിയതായി ഇരയുടെ അമ്മ വെളിപ്പെടുത്തി. മകള്‍ പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പീഡിപ്പിച്ചവര്‍ തലയോട്ടിയില്‍ നിന്ന് മുടി പിഴുതെടുത്തതായും അവര്‍ ചൂണ്ടിക്കാട്ടി. മകള്‍ ക്രൂരമായി മര്‍്ദ്ദിക്കപ്പെട്ടതായും അവളുടെ തലയില്‍ വലിയൊരു മുഴ ഉണ്ടായതായും അമ്മ പറഞ്ഞു. തന്റെ മകളുടെ രൂപം കണ്ട്
ഞെട്ടിപ്പോയതായും ഈ കാഴ്ച തനിക്ക് വിശ്വസിക്കാന്‍ കഴിയാത്തതാണെന്നും അവര്‍ വ്യക്തമാക്കി.
പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിക്കുകയും പെണ്‍കുട്ടിക്കും ഒമ്പത് വയസ്സുള്ള ഒരു ആണ്‍കുട്ടിക്കുമെതിരെ കൊലപാതകശ്രമം, ബലാത്സംഗം, ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, ശ്വാസം മുട്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. പത്ത് വയസ്സുള്ള പെണ്‍കുട്ടി കഴിഞ്ഞ ദിവസം ജുവനൈല്‍ കോടതിയില്‍ മുഖംമൂടിയും പിങ്ക് കോട്ടും ധരിച്ചാണ് ഹാജരായത്.
ഒരു മുതിര്‍ന്ന സ്ത്രീയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായില്ല എന്നതിന്റെ പേരില്‍ അവരോട് ദയ കാട്ടരുതെന്നും ഇരയുടെ അമ്മ കോടതിയോട് ആവശ്യപ്പെട്ടു. ഇത്തരം പെരുമാറ്റം ദയ അര്‍ഹിക്കുന്നില്ല. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അവര്‍ക്ക് അത് കുഴപ്പമില്ലായിരുന്നു എന്നും അവര്‍ പറഞ്ഞു.പത്ത് വയസ്സുകാരിയോ അവളോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയോ ഹിയറിംഗില്‍ സംസാരിച്ചില്ല.
എന്നാല്‍ പക്ഷേ അവരുടെ അഭിഭാഷകന്‍ കുറ്റങ്ങള്‍ നിഷേധിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹിയറിംഗില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഒരു ജഡ്ജി അവളെ വീട്ടുതടങ്കലില്‍ വിടാന്‍ ഉത്തരവിട്ടിരുന്നു. ഒമ്പത് വയസ്സുള്ള ആണ്‍കുട്ടി കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ എത്തിയിരുന്നില്ല. ആണ്‍കുട്ടിയുടെ അമ്മയുടെ കാര്‍ തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി അവരുടെ അഭിഭാഷകന്‍ തുടര്‍നടപടി ആവശ്യപ്പെട്ടു. കേസില്‍ വാദം കേള്‍ക്കുന്നത് ജഡ്ജി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
ആണ്‍കുട്ടി ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ തന്റെ മകളുടെ കൈപിടിച്ച് താമസസ്ഥലത്ത് നിന്ന് വളരെ അകലെയുള്ള ഒരു സ്ഥലത്തേക്ക്് കൊണ്ടുപോയി എന്നാണ് ഇരയുടെ അമ്മ പറയുന്നത്. ആക്രമണത്തിന്റെ ഫലമായി തന്റെ മകള്‍ക്ക് 'പെരുമാറ്റ പ്രശ്നങ്ങള്‍' ഉണ്ടെന്ന് അവര്‍ വെളിപ്പെടുത്തി.
