സ്ത്രീകളുമായി ഹോട്ടൽ റൂമുകളിൽ നേരം ചിലവഴിക്കുന്നത് സ്ഥിരം പരിപാടി; ആവശ്യമില്ലാത്ത കുറെ വഴിവിട്ട ബന്ധങ്ങൾ; കേട്ടപാതി കലി കയറി വീട്ടിൽ ഓടിയെത്തി ഭാര്യ; എല്ലാത്തിനും കാരണം ആ പ്രവചനം

Update: 2025-10-27 09:49 GMT

വുഹു: ഓൺലൈനിൽ ഭാവി പ്രവചിക്കുന്നയാളുടെ നിർദ്ദേശത്തെത്തുടർന്ന് ഭർത്താവിന് വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ പ്രശ്നമുണ്ടാക്കിയ സംഭവം ചൈനയിൽ വലിയ ചർച്ചയായി. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലെ വുഹു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഏകദേശം 6000 രൂപ (70 ഡോളർ) ഓൺലൈനായി അടച്ചാണ് യുവതി ഈ പ്രവചനം നേടിയെടുത്തത്.

സംഭവത്തെക്കുറിച്ച് അൻഹുയി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഒക്ടോബർ 22-ന് റിപ്പോർട്ട് ചെയ്തതോടെയാണ് ഇത് ശ്രദ്ധ നേടിയത്. പ്രവചനം നടത്തിയയാൾ യുവതിയോട് പറഞ്ഞത്, അവരുടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, ഹോട്ടൽ മുറികളിലും ലൈംഗിക തൊഴിലാളികളുടെ അടുത്തും ഇയാൾ പോകാറുണ്ടെന്നുമാണ്. ഈ പ്രവചനം യുവതി പൂർണമായും വിശ്വസിച്ചതായി ഗ്വാണ്ടൂ പൊലീസ് അറിയിച്ചു.

ഭാര്യയുടെ ആരോപണങ്ങൾ രൂക്ഷമായതോടെയാണ് ഭർത്താവ് പൊലീസിനെ സമീപിച്ചത്. ഭാര്യ നിരന്തരം തന്നെ സംശയദൃഷ്ടിയോടെ കാണുന്നെന്നും, തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നെന്നും അദ്ദേഹം പരാതിപ്പെട്ടു. ദിവസവും ജോത്സ്യനെ വിളിച്ചുകൊണ്ട് ജീവിതം ദുസ്സഹമാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഇരുവരെയും വിളിച്ച് സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

Tags:    

Similar News