കാര്‍ഗോ ഏരിയയില്‍ പുക ഉയർന്നതായി സംശയം; പിന്നാലെ വിമാനം 10 മിനിറ്റിൽ 36,000 അടിയിൽ നിന്നും 4,000 അടിയിലേക്ക്; തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിങ്; ഒഴിവായത് വൻ ദുരന്തം

Update: 2024-09-23 11:24 GMT

ന്യൂയോര്‍ക്ക്: വിമാനത്തിനുള്ളിലെ കാര്‍ഗോ ഏരിയയില്‍ പുക ഉയർന്നെന്ന സംശയത്തെ തുടർന്ന്. എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി വിമാനം. ന്യൂയോര്‍ക്കില്‍ നിന്നും സാന്‍ഡിയാഗോക്ക് പുറപ്പെട്ട ജെറ്റ്ബ്ലൂ വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.

സ്മോക്ക് അലാറത്തെ തുടര്‍ന്നാണ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത്. 36,000 അടി ഉയരത്തില്‍ നിന്ന വിമാനം പത്ത് മിനിറ്റില്‍ താഴെ സമയം എടുത്താണ് 4,250 അടിയിലേക്ക് വിമാനം എത്തിയത്. പിന്നീട് കാന്‍സാസിലെ സലിന റീജയണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കി. ലാന്‍ഡ് ചെയ്തതിന് 90 മിനിറ്റോളം കഴിഞ്ഞാണ് പൈലറ്റ് യാത്രക്കാരോട് സംസാരിച്ചതെന്നും വിമാനത്തില്‍ നിന്ന് പുകയോ തീയോ ഉയര്‍ന്നതായി അറിയില്ല എന്നുമാണ് ഒരു യാത്രക്കാരന്‍ പറഞ്ഞത്. കാര്‍ഗോ ഏരിയയിലെ പുക ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള സെന്‍സര്‍ അലര്‍ട്ടിന് ശേഷമാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. കാര്‍ഗോ ബേയില്‍ പുക ഉണ്ടെന്നാണ് സെന്‍സര്‍ അലര്‍ട്ട് ചെയ്തതെന്ന് പൈലറ്റ് പറഞ്ഞതായി യാത്രക്കാരന്‍ വെളിപ്പെടുത്തി.

പക്ഷെ തീ ഉയര്‍ന്നതായി റിപ്പോര്‍ട്ടില്ല. ലാന്‍ഡ് ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടതായി മറ്റൊരു യാത്രക്കാരന്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍ സെന്‍സര്‍ അലര്‍ട്ടിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനം ബോസ്റ്റണില്‍ എത്തിച്ച് പരിശോധനക്ക് വിധേയമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

Tags:    

Similar News