നിരവധി തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സ് രംഗത്ത്; ക്യാബിന്‍ക്രൂ ആയി ജോലി ചെയ്യാന്‍ നിരവധി പേര്‍ക്ക് അവസരം

നിരവധി തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സ് രംഗത്ത്; ക്യാബിന്‍ക്രൂ ആയി ജോലി ചെയ്യാന്‍ നിരവധി പേര്‍ക്ക് അവസരം

Update: 2025-08-22 05:32 GMT

ദുബായ്: ലോകപ്രശസ്ത വിമാനക്കമ്പനിയായ എമിറേറ്റ്സ് നിരവധി തൊഴിലവസരങ്ങളുമായി രംഗത്ത്. ക്യാബിന്‍ക്രൂ ആയി ജോലി ചെയ്യാന്‍ നിരവധി പേര്‍ക്കാണ് ഇതിലൂടെ അവസരം ഒരുങ്ങുന്നത്. താല്‍പ്പര്യമുള്ള യാത്രക്കാര്‍ക്ക് ജോലി അവസരങ്ങള്‍ പരിശോധിക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട് എന്നാണ് കമ്പനി അറിയിക്കുന്നത്.

സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവരെയാണ് പുതിയ തസ്തികകളിലേക്ക് പരിഗണിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര എയര്‍ലൈന്‍ എന്ന നിലയില്‍, എമിറേറ്റ്സില്‍ 24,500 ഓളം പേരാണ് ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുന്നത്. ഇറ്റലിയിലെ യാത്രാ പ്രേമികള്‍ക്ക് ഓഗസ്റ്റ് 24 ന് സസാരി-സാര്‍ഡിനിയയിലും ഫ്രാന്‍സിലുള്ളവര്‍ക്ക് അതേ തീയതിയില്‍ കോര്‍സിക്കയും സന്ദര്‍ശിക്കാം.

ഓഗസ്റ്റ് 30 ന് പോര്‍ച്ചുഗലിലെ മദീരയിലും ഓഗസ്റ്റ് 31 ന് ഇറ്റലിയിലെ പിസയിലും ആയിരിക്കും ഇതിനായി അവസരം ഒരുങ്ങുക. എയര്‍ലൈനില്‍ ജോലി ചെയ്യുന്ന ക്യാബിന്‍ ക്രൂവിന് താമസസൗകര്യം ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള ഗതാഗത സൗകര്യവും ലോകോത്തര പരിശീലനവും അവര്‍ക്ക് നല്‍കുന്നു.

മെഡിക്കല്‍, ഡെന്റല്‍, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയും ഇവര്‍ക്ക് ലഭിക്കും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ കിഴിവുള്ള ടിക്കറ്റുകള്‍ ലഭിക്കും. ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദ്യം ദുബായിലായിരിക്കും ജോലി ലഭിക്കുക. എമിറേറ്റ്‌സിലെ ഒരു ക്യാബിന്‍ ക്രൂ റോള്‍ ഉപയോഗിച്ച്, ഇവര്‍ക്ക് ലോകം ചുറ്റി സഞ്ചരിക്കാനും വ്യത്യസ്ത സംസ്‌കാരങ്ങള്‍ മനസ്സിലാക്കാനും കഴിയും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാല്‍ എമിറേറ്റ്സ് ക്യാബിന്‍ ക്രൂവില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ചില ആവശ്യകതകള്‍ പാലിക്കേണ്ടതുണ്ട്.

ഹോസ്പിറ്റാലിറ്റി, ടൂറിസം അല്ലെങ്കില്‍ ഉപഭോക്തൃ സേവനം എന്നീ മേഖലകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയമുള്ള അപേക്ഷകരെയാണ് കമ്പനി തേടുന്നത്. യാത്ര ചെയ്യാനും ആളുകളുമായി ബന്ധപ്പെടാനും താല്‍പ്പര്യമുള്ളവര്‍ക്ക്് ഈ ജോലിക്കായി അപേക്ഷിക്കാം. ഉപഭോക്തൃ സേവനം, ടീം വര്‍ക്ക്, ആളുകളുമായി ഒത്തുപോകല്‍ എന്നിവയുള്‍പ്പെടെയുള്ള കഴിവുകള്‍ ഉള്ളവര്‍ മാത്രം ഈ ജോലിക്കായി അപേക്ഷിച്ചാല്‍ മതി.

Tags:    

Similar News