മേഴ്സിസൈഡ് ഡെര്‍ബി ഫൈനല്‍ അവസാനിച്ചത് കൂട്ടത്തല്ലില്‍; ദ്യൂകോറിന്റെ ആഹ്‌ളാദ പ്രകടനം ജോണ്‍സിനെ പ്രകോപിപ്പിച്ചു

മേഴ്സിസൈഡ് ഡെര്‍ബി ഫൈനല്‍ അവസാനിച്ചത് കൂട്ടത്തല്ലില്‍

Update: 2025-02-13 06:56 GMT

ലിവര്‍പൂള്‍: ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന മേഴ്സിസൈഡ് ഡെര്‍ബി ഫൈനല്‍ മത്സരം അവസാനിച്ചത് കൂട്ടത്തല്ലില്‍. ഫൈനല്‍ വിസലിന് ശേഷവും നാലു തവണയാണ് ചുവപ്പ് കാര്‍ഡ് കാണിക്കേണ്ടി വന്നത്. ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ കര്‍ട്ടിസ് ജോണ്‍സിനെയും എവര്‍ട്ടണിലെ അബ്ദോലയ് ദ്യുകോറിനെയും ഡിസ്മിസ് ചെയ്യുകയും ചെയ്തു. അത്യന്തം ആവേശകരമായ മത്സരം 2-2 ന് സമനിലയില്‍ പിരിഞ്ഞതിന് ശേഷമായിരുന്നു തികച്ചും നാടകീയമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.

ദ്യൂകോറിന്റെ ആഹ്‌ളാദ പ്രകടനം ജോണ്‍സിനെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉദ്യോഗസ്ഥരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ലിവര്‍പൂള്‍ അസിസ്റ്റന്റ് മാനേജര്‍ സ്‌പൈക്ക് ഹഷോഫിനെയും ഡിസ്മിസ് ചെയ്തിട്ടുണ്ട്. എവര്‍ടണിന്റെ സമനില പിടിച്ച ഗോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കമുണ്ടായത്.

Tags:    

Similar News