പ്രശസ്ത ഗായിക ആന്‍ജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു; വിട പറഞ്ഞത് മൂന്ന് തവണ ഗ്രാമി പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഗായിക

പ്രശസ്ത ഗായിക ആന്‍ജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2025-03-02 11:32 GMT

അലബാമ: പ്രശസ്ത ആര്‍ ആന്‍ഡ് ബി ( റിഥം ആന്‍ഡ് ബ്ലൂസ്) ഗായിക ആന്‍ജി സ്റ്റോണ്‍ (63) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച അലബാമയിലുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. മൂന്ന് തവണ ഗ്രാമി പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഗായികയാണ്. അറ്റ്‌ലാന്റയില്‍ നിന്ന് അലബാമയിലേക്ക് മടങ്ങുന്നതിടെയാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് തെന്നിമാറിയ വാന്‍ വലിയ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സ്റ്റോണിന്റെ മാനേജര്‍ വാള്‍ട്ടല്‍ മില്‍സാപ് പറഞ്ഞു.

ആന്‍ജി സ്റ്റോണ്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപെട്ടു. ഇവരെ ബാപ്റ്റിസ്റ്റ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കിടയിലൂടെ ഉയര്‍ന്നു വന്ന സംഗീത ശാഖയാണ് റിഥം ആന്‍ഡ് ബ്ലൂസ് (ആര്‍ ആന്‍ഡ് ബി- ഞ&ആ). ദി സീക്വന്‍സ് എന്ന ഹിപ് ഹോപ്പ് ട്രയോ ബാന്‍ഡിലൂടെയാണ് ആന്‍ജി സ്റ്റോണ്‍ പ്രശസ്തയാകുന്നത്.

1990 കളുടെ തുടക്കത്തില്‍ ആര്‍ & ബി ട്രിയോ വെര്‍ട്ടിക്കല്‍ ഹോള്‍ഡില്‍ അംഗമായി. തുടര്‍ന്ന് സ്റ്റോണ്‍ അരിസ്റ്റ റെക്കോര്‍ഡ്‌സുമായി ചേര്‍ന്ന് തന്റെ ആദ്യ സോളോ ആല്‍ബമായ ബ്ലാക്ക് ഡയമണ്ട് (1999) പുറത്തിറക്കി. ഇതിലെ നോ മോര്‍ റെയിന്‍ എന്ന സിംഗിള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

2001ല്‍ രണ്ടാമത്തെ ആല്‍ബമായ മാഹോഗണി സോള്‍ പുറത്തിറക്കി. വിഷ് ഐ ഡിഡിന്റ് മിസ് യൂ, സ്റ്റോണ്‍ ലൗ, ദ ആര്‍ട്ട് ഓഫ് ലൗ ആന്‍ഡ് വാര്‍ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളാണ്. 2002ലെ ദ ബോട്ട് ക്ലിക്കിലൂടെ അഭിനരംഗത്തേക്കും കടന്നു. 2021ല്‍ സോള്‍ മ്യൂസിക് ഐക്കണ്‍ അവാര്‍ഡ് ലഭിച്ചു.

Tags:    

Similar News