വ്യാജ ഹലാല്‍ ചിക്കന്‍ വിറ്റ രണ്ടുപേര്‍ക്ക് തടവ് ശിക്ഷ; അഞ്ച് വര്‍ഷമായി നടന്ന തട്ടിപ്പെന്ന് കണ്ടെത്തല്‍

വ്യാജ ഹലാല്‍ ചിക്കന്‍ വിറ്റ രണ്ടുപേര്‍ക്ക് തടവ് ശിക്ഷ; അഞ്ച് വര്‍ഷമായി നടന്ന തട്ടിപ്പെന്ന് കണ്ടെത്തല്‍

Update: 2025-07-26 04:06 GMT

കാര്‍ഡിഫ്: തെക്കന്‍ വെയ്ല്‍സിലെ റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേകള്‍ക്കും ഹലാല്‍ ചിക്കന്‍ എന്ന് തെറ്റായി അവകാശപ്പെട്ട് ചിക്കന്‍ വിതരണം ചെയ്ത രണ്ടുപേര്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. കാര്‍ഡിഫ് കില്‍ക്രെഡന്‍ ഹൗസിലെ ഹെലിം മാഷ് എന്ന് 46 കാരന്റെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സല്‍ ഫുഡ് ഹോള്‍സെയില്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു വ്യാജ ഹലാല്‍ ചിക്കന്‍ വിതരണം ചെയ്തത്. ഈ വര്‍ഷം ആദ്യം നടന്ന വിചാരനയിലായിരുന്നു ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നാല് വര്‍ഷവും ആറ് മാസവുമാണ് ഇയാള്‍ക്ക് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

കാര്‍ഡിഫില്‍ നിന്നുള്ള 46 കാരനായ നൗഫ് റഹ്‌മാനും സമാനമായ കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. വിചാരണ ആരംഭിക്കുന്നതിന് മുന്‍പായി ഇയാള്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു. ഇയാള്‍ക്ക് 24 മാസത്തെ തടവ് വിധിച്ചെങ്കിലും അത് തത്ക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കാര്‍ഡിഫിലുള്ള വെയര്‍ഹൗസില്‍ നിന്നും പിടിച്ചെടുത്ത 2,840 കിലോഗ്രാം ശീതീകരിച്ച കോഴിയിറച്ചിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. അഞ്ചു വര്‍ഷത്തിലധികമായി ഇവര്‍ ഈ തട്ടിപ്പ് നടത്തി വരികയായിരുന്നു.

Tags:    

Similar News