കാണാതായ ചെറുവിമാനം സ്‌കോട്ട്‌ലന്‍ഡ് തീരത്തിനടുത്ത് കണ്ടുകിട്ടി; വിമാനത്തിനകത്തുനിന്നും മനുഷ്യരുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തി

കാണാതായ ചെറുവിമാനം സ്‌കോട്ട്‌ലന്‍ഡ് തീരത്തിനടുത്ത് കണ്ടുകിട്ടി

Update: 2024-12-09 05:14 GMT

ലണ്ടന്‍: ഒരു വര്‍ഷം മുന്‍പ് വടക്കന്‍ കടലില്‍ അപ്രത്യക്ഷമായ ജര്‍മ്മന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം അതിലെ യാത്രക്കാരുടെ ഭൗതികാവശിഷ്ടങ്ങളും കണ്ടുകിട്ടി. ഷെറ്റ്‌ലാന്‍ഡ്, ലെര്‍വിക്കില്‍ നിന്നും വടക്ക് കിഴക്ക് ഭാഗത്തായി വെള്ളിയാഴ്ചയായിരുന്നു വിമാനത്തിന്റെ അവശിഷ്ടങ്ങല്‍ കണ്ടെത്തിയത്. ഒരു മത്സ്യബന്ധന ബോട്ടിന്റെ സഹായത്തോടെ ഇത് കരയ്ക്കെത്തിക്കുകയും ചെയ്തു. വിമാനത്തിനകത്തുനിന്നും മനുഷ്യരുടെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയെന്ന വാര്‍ത്ത സ്‌കോട്ട്‌ലാന്‍ഡ് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ഫിഷിംഗ് ട്രോളറില്‍ കടല്‍ത്തീരത്ത് എത്തിച്ച വിമാനാവശിഷ്ടങ്ങള്‍ ഒരു ട്രക്കില്‍, പരിശോധനക്കായി കൊണ്ടു പോവുകയായിരുന്നു. ജര്‍മ്മനിയില്‍ റെജിസ്റ്റര്‍ ചെയ്ത സെസ്‌ന 172 വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്ന് ഇന്നലെ എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് ഷെറ്റ്‌ലാന്‍ഡിനും നോര്‍വ്വേക്കും ഇടയിലായി വടക്കന്‍ കടലില്‍ അപ്രത്യക്ഷമാവുകയായിരുന്നു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30 ന് ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ നിന്നും പറന്നുയര്‍ന്ന, നാല് പേര്‍ക്ക് ഇരിക്കാവുന്ന വിമാനത്തില്‍ 62 കാരനായ പൈലറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളു. പൈലറ്റ് ആരോഗ്യവാനും വളരെയധികം പ്രവൃത്തി പരിചയമുള്ള വ്യക്തിയും കൂടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാലാവസ്ഥയും വിമാനം പറക്കുന്നതിന് വളരെയധികം അനുകൂലമായിരുന്നു. പക്ഷെ, പൈലറ്റ്, ഒരു ഫ്‌ളൈയിംഗ് പ്ലാന്‍ ഫയല്‍ ചെയ്യുകയോ, മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെ യാത്ര ചെയ്യുകയോ, എയര്‍ ട്രാഫിക് കണ്‍ട്രോളുമായി റേഡിയോ ബന്ധം സ്ഥാപിക്കുന്നതിനോ മുതിര്‍ന്നില്ല.

Tags:    

Similar News