ബ്രിട്ടനില്‍ നികുതിഭാരം വര്‍ധിക്കുന്നു; സഹിക്കാതെ ഇന്ത്യന്‍ വ്യവസായ സംരംഭക ബ്രിട്ടന്‍ വിടുന്നു
; സഹിക്കാതെ ഇന്ത്യന്‍ വ്യവസായ സംരംഭക ബ്രിട്ടന്‍ വിടുന്നു
ലണ്ടന്‍: ബ്രിട്ടനെ സ്വന്തം വീടാക്കി മാറ്റി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ താനും കുടുംബവും ബ്രിട്ടനോട് വിടപറയുകയാണെന്ന് ഒരു ഇന്ത്യന്‍ വനിത വ്യവസായ സംരംഭക പറയുന്നു. ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഒന്നിലധികം കാരണങ്ങള്‍ ഉണ്ടെന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പല്ലവി ചിബ്ബര്‍ പറഞ്ഞത്. ചെലവ് വര്‍ദ്ധിച്ചതും, നിശ്ചലമായ വളര്‍ച്ചയുമെല്ലാം അതില്‍ ഉള്‍പ്പെടുന്നുണ്ട്. ആഗസ്റ്റ് 29 ന് ഇന്‍സ്റ്റാംഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് താന്‍ 10 വര്‍ഷത്തെ താമസത്തിനു ശേഷം ബ്രിട്ടന്‍ വിടാന്‍ തീരുമാനിച്ചതായി പല്ലവി ചിബ്ബര്‍ പറയുന്നത്.
വ്യവസായ സംരംഭകയും ബ്ലോഗറും കൂടിയായ അവര്‍ പറയുന്നത്, താന്‍ ബ്രിട്ടന്‍ വിട്ടുപോകുന്നു എന്നറിഞ്ഞ നിരവധി പേര്‍ മെസഞ്ചറിലൂടെ കാര്യം തിരക്കിയെന്നും അതുകൊണ്ടു തന്നെയാണ് അതിനുള്ള കാര്യങ്ങള്‍ എല്ലാം സംഗ്രഹിച്ച് ഒരു വീഡിയോ ആക്കി പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. ലണ്ടന്‍ അതിജീവനത്തിനുള്ള ഒരു നഗരമാണെന്നും, വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നഗരമല്ലെന്നുമാണ് തനിക്കും ഭര്‍ത്താവിനും തോന്നുന്നതെന്ന് അവര്‍ പറയുന്നു. നിര്‍ഭാഗ്യവശാല്‍, തങ്ങള്‍ക്കോ രാജ്യത്തിനോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുത്തന്‍ അവസരങ്ങള്‍ കാണുന്നില്ലെന്നും അവര്‍ പറയുന്നു.
ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുന്നത്, ഭ്രാന്തന്‍ നികുതി നയങ്ങള്‍, എന്നിവയൊക്കെ ഇത്തരമൊരു തീരുമാനത്തിന് കാരണമായി ഇവര്‍ പറയുന്നു. പ്രത്യക്ഷ നികുതിയായി 42 ശതമാനം നികുതി നല്‍കുമ്പോള്‍, പരോക്ഷ നികുതികള്‍ കൂടി കണക്കിലെടുത്താല്‍ വരുമാനത്തിന്റെ 50 ശതമാനം വരെ നികുതിയായി തങ്ങള്‍ നല്‍കുന്നുവെന്നാണ് അവര്‍ പറയുന്നത്. അവര്‍ ശരിയായ തീരുമാനമാണ് എടുത്തത് എന്നാണ് പലരും കമന്റ് ബോക്സില്‍ എത്തി പറയുന്നത്. എന്നാല്‍, ഈ തീരുമാനം വിഢിത്തമാണെന്നും അക്കരപ്പച്ച തേടി അവിടെയെത്തുമ്പോള്‍ ഇക്കരെയാകും പച്ചപ്പ് കാണുക എന്നുമാണ് മറ്റു ചിലര്‍ പറയുന്നത്.