ഇറാന്‍ തുറമുഖ സ്‌ഫോടനം; മരണം 18 ആയി; 750ഓളം പേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്; സംഭവ സ്ഥലത്ത് കനത്ത നാശനഷ്ടം; കണ്ടെയ്നറുകള്‍ക്കുള്ളില്‍ രാസവസ്തുക്കളുണ്ടായിരുന്നതാണ് സ്ഫോടനത്തിന്റെ കാരണം എന്ന് പ്രാഥമിക നിഗമനം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ടെഹ്റാന്‍: ഇറാനിലെ തെക്കന്‍ പ്രദേശമായ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നടന്ന വന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 750ഓളം പേരുടെ പരിക്കുകളുമുണ്ട്. തുറമുഖത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശമാണ് ഉണ്ടായത്. ഹൊര്‍മോസ്ഗന്‍ പ്രവിശ്യയിലെ ബന്ദര്‍ അബ്ബാസിനു തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ് സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് തീപടര്‍ന്നുവെന്ന് അധികൃതര്‍ അറിയിച്ചു. തുറമുഖത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശം സംഭവിച്ചുവെന്നും വിവരമുണ്ട്.
കണ്ടെയ്നറുകള്‍ക്കുള്ളില്‍ രാസവസ്തുക്കളുണ്ടായിരുന്നതാണ് സ്ഫോടനത്തിന്റെ കാരണം എന്നു കരുതപ്പെടുന്നു. കൂടാതെ, ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതാകാമെന്ന് ചില റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് സംഭവിച്ചിട്ടുണ്ട്. ഇനിയും മരണസംഖ്യ ഉയരാം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സ്‌പോടനത്തിനു പിന്നാലെ, ബന്ദര്‍ അബ്ബാസ് തുറമുഖത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
അവിടെ വലിയ തോതില്‍ മാലിന്യങ്ങളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍, യുഎസ് പ്രതിനിധികള്‍ തമ്മില്‍ ഒമാനില്‍ ആണവചര്‍ച്ച നടക്കുന്നതിനിടെയാണ് സ്‌ഫോടനം. സുരക്ഷാജാഗ്രത ശക്തമാക്കിയതായി ഇറാന്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ഷഹീദ് റജയി തുറമുഖത്ത് ചൈനയില്‍നിന്നുള്ള റോക്കറ്റ് ഇന്ധനം ഇറക്കിയിരുന്നു.