തൊട്ടതെല്ലാം പൊന്നാക്കിയ ടാറ്റയ്ക്ക് ബ്രിട്ടനിലും പിഴച്ചില്ല; റിക്കോര്‍ഡ് ലാഭവുമായി ലാന്‍ഡ്റോവര്‍ - ജാഗ്വര്‍ കമ്പനികള്‍
തൊട്ടതെല്ലാം പൊന്നാക്കിയ ടാറ്റയ്ക്ക് ബ്രിട്ടനിലും പിഴച്ചില്ല
ലണ്ടന്‍: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയിലെ ഏറ്റവും മികച്ച ലാഭമാണ് കഴിഞ്ഞ വര്‍ഷം ടാറ്റയുടെ ജെ എല്‍ ആര്‍ ( നേരത്തെ ജഗ്വാര്‍ ലാന്‍ഡ്‌റോവര്‍) നേടിയത്. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് അഡ്രിയന്‍ മാര്‍ഡെല്ലാണ് ഇക്കാര്യം ഇന്നലെ പ്രസ്താവിച്ചത്. അമേരിക്കയും ബ്രിട്ടനുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കിയെങ്കിലും, അമേരിക്കയില്‍ കാര്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഉടനെയൊന്നും കാര്‍ നിര്‍മ്മാണം ബ്രിട്ടനില്‍ നിന്നും മാറ്റാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ അവസാനത്തിലും മെയ് മാസത്തിലും കാര്‍ വില്പനയില്‍ ഗണ്യമായ ഇടിവുണ്ടായതായി ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ജെ എല്‍ ആര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 25 ശതമാനം അധിക ടാരിഫ് ചുമത്തിയ ട്രംപിന്റെ നടപടിയെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി താത്ക്കാലികമായി നിര്‍ത്തിവെച്ചതായിരുന്നു കാരണം.പിനീട് ഇത് 10 ശതമാനമാക്കി കുറച്ചിരുന്നു. 2024 ല്‍ 1ലക്ഷം കാറുകളായിരുന്നു ജെ എല്‍ ആര്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. അതില്‍ ഭൂരിഭാഗവും ബ്രിട്ടനില്‍ നിര്‍മ്മിച്ചവയായിരുന്നു. ബാക്കിയുള്ളത് അവരുടെ സ്ലോവാക്യയിലെ യൂണിറ്റില്‍ നിര്‍മ്മിച്ചതും.